Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു

ഡിജിറ്റല്‍ സിഗ്നേച്ചര്‍ - ഉപയോഗവും പ്രാധാന്യവും

13 JANUARY 2020 05:54 PM IST
മലയാളി വാര്‍ത്ത

ഇത് ഡിജിറ്റൽ യുഗമാണ് ..ഇവിടെ കയ്യൊപ്പും ഡിജിറ്റലായി മാറിക്കഴിഞ്ഞു ..സാധാരണ കൈയ്യൊപിന് എത്രമാത്രം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുള്ളതാണ് ഡിജിറ്റൽ സിഗ്നേച്ചർ .. ഇലക്ട്രോണിക് മാധ്യമ ത്തില്‍ രേഖകള്‍ കൈമാരേണ്ടി വരുമ്പോൾ അതിൽ കൈയ്യൊപ്പ് പതിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിന് പകരമായാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്-2000 (IT Act-2000) പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചറിന് കൈയ്യൊപ്പിന് തുല്യമായ നിയമ സാധുത നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്‍റ് കൈമാറിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറുന്നതിനോ അത് നിഷേധിക്കുന്നതിനോ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ ഉടമസ്ഥന് സാധിക്കില്ല.

. ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോൾ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് . സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളിലും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിയതും അടുത്തിടെയാണ്. സാങ്കേതിക വളര്‍ച്ച ദ്രുതഗതിയില്‍ നടക്കുമ്പോള്‍ വരും കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ പ്രാധാന്യം കൂടുകയേയുള്ളൂ.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് നേടിയാല്‍ മാത്രമേ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കാനാകൂ. ഇങ്ങനെ ലഭിക്കുന്ന അംഗീകാരമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഒരു സോഫ്റ്റ്‍ ഫയലാണ്. ഇതിന്‍റെ പ്രാധാന്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഇത് ഇപ്പോള്‍ നല്‍കുന്നത് USB Token എന്നറിയപ്പെടുന്ന, സാധാരണ പെന്‍ഡ്രൈവ് പോലെ തോന്നിക്കുന്ന ഒരു ഡിവൈസിലാണ്. ഈ ഉപകരണത്തില്‍ ചേര്‍ക്കപ്പെടുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് വളരെ സുരക്ഷിതമാണ്. ഇത് ഓപ്പണ്‍ ചെയ്തതിന് ശേഷം ഡോക്യുമെന്‍റുകളില്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നതിന് പാസ്‍വേര്‍ഡ് നിര്‍ബന്ധമാണ്. ഈ പാസ്‍വേര്‍ഡ് അറിയാത്ത ഒരാള്‍ക്ക് ഇത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ല.

ഒരു രേഖയില്‍ രണ്ടു പേര്‍ ഒപ്പിടണമെങ്കില്‍ രണ്ടു പേര്‍ക്കും വിദൂര സ്ഥലങ്ങളില്‍ ഇരുന്നു പോലും നിയമവിധേയമായ കരാറുകളില്‍ ഒപ്പു വെക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം . നേരത്തേ പ്രിന്റെടുത്ത് കൈയൊപ്പ് ഇട്ട ശേഷം സ്‌കാന്‍ ചെയ്ത് ഇ മെയ്ല്‍ മുഖേന അയച്ചു കൊടുക്കണം. എന്നാല്‍ ഇപ്പോള്‍ പിഡിഎഫ് ഫയലുകളില്‍ ഡിജിറ്റലായി ഒപ്പിടാം.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്തിയ ഡാറ്റയില്‍ പിന്നീട് മറ്റൊരാള്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകില്ല. ഫയലുകള്‍ക്ക് അത്തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടയ്ക്കിടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യും.

മൂന്നു തരത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ചാണിത് ഇവയെ മൂന്നായി തരംതിരിച്ചിരിക്കുന്നത്.
ക്ലാസ് 1 സര്‍ട്ടിഫിക്കറ്റ്: സ്വകാര്യ വ്യക്തികളുടെ ഉപയോഗത്തിനായി ഉപയോഗിക്കുന്നവയാണ് ക്ലാസ് 1 സര്‍ട്ടിഫിക്കറ്റ്... ഡിജിറ്റല്‍ ഇടപാടുകളില്‍ ഒരാളുടെ വിശ്വാസ്യത തെളിയിക്കാന്‍ യൂസേഴ്‌സ് നെയ്മും ഇ മെയ്ല്‍ കോണ്‍ടാക്റ്റ് ഡീറ്റെയ്ല്‍സും അടങ്ങിയ ഈ സര്‍ട്ടിഫിക്കറ്റിലൂടെ സാധിക്കും.

ക്ലാസ് 2 സര്‍ട്ടിഫിക്കറ്റ്: സാധാരണ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും ഇന്‍കംടാക്‌സ് ഇ ഫയലിംഗിനും ഫോം-16 ഇഷ്യു ചെയ്യുന്നതിനുമെല്ലാം ക്ലാസ് 2 സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നു

ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്: ഇ ടെണ്ടര്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കുക. ഓണ്‍ലൈന്‍ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ ഇത് നിര്‍ബന്ധമാണ്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിതരണം ചെയ്യുന്നതിനായി വിവിധ ഏജന്‍സികള്‍ നിലവിലുണ്ട്. ഉദാഹരണത്തിന് (n)codesolutions എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭ്യമാക്കുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ വ്യത്യസ്തങ്ങളായ സേവനങ്ങളുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും സമര്‍പ്പിക്കണം.

ഒരു വര്‍ഷം, രണ്ടു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും കമ്പനിയുടെ ആവശ്യങ്ങള്‍ക്കും ഒരേ സമയം വിവിധ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരാള്‍ക്ക് നേടാനാകും. കോടതികളില്‍ പോലും തെളിവായി ഇത്തരത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിച്ച രേഖകള്‍ക്ക് സാധുതയുണ്ട്

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് സ്റ്റോര്‍ ചെയ്യുന്നതിനുള്ള USB Token പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. TRUST KEY, ePass2003, Watchdata, Moserbaer, Gemalto തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എല്ലാ DDO മാര്‍ക്കും ജില്ലാ ട്രഷറികള്‍ വഴി സൗജന്യമായി ഡിജിറ്റല്‍ സിഗ്നേച്ച്രര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു കഴിഞ്ഞു

മതിയായ രേഖകള്‍ സഹിതം ജില്ലാ ട്രഷറികളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അധികം താമസിയാതെ തന്നെ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (DSC) ലഭിക്കുന്നതാണ്. ചില ജില്ലകളില്‍ ഒന്നിച്ച് ഒരു സ്ഥലത്ത് കാമ്പയിന്‍ സംഘടിപ്പിച്ചും DSC വിതരണം നടത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...  (47 minutes ago)

, വഴങ്ങാതെ സെലൻസ്കി  (54 minutes ago)

ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?  (1 hour ago)

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (4 hours ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (6 hours ago)

ഹെലികോപ്റ്റർ സജ്ജം  (6 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (6 hours ago)

പോലീസിലും ചാറ്റർജി  (6 hours ago)

പെൻഷൻ; പദ്ധതി  (7 hours ago)

ആരോഗ്യ പരിരക്ഷ  (7 hours ago)

ആക്രമണം നടത്താൻ കഴിയും  (7 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (7 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (8 hours ago)

പരാതി നൽകി കുടുംബം  (8 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (8 hours ago)

Malayali Vartha Recommends