Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സിലിക്കോണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200-ഓളം ജീവനക്കാരെ തേടുന്നു

14 JANUARY 2020 03:15 PM IST
മലയാളി വാര്‍ത്ത

എസ് വി ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സബ്‌സിഡിയറി ആയ സിലിക്കണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200 -ല്‍ അധികം സ്റ്റാഫേഴ്‌സിനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നു. യു എസിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ എസ് വി ബി 30,000 ത്തില്‍ അധികം സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

എസ് വി ബി -യുടെ ബിസിനസ്സിന്റെ മുഖ്യപ്രവര്‍ത്തന മേഖലയുടെ വികസനത്തിനും സഹായത്തിനും ഉതകുന്നതും തങ്ങളുടെ പ്രോജക്ടുകളിലും മറ്റു സംരംഭങ്ങളിലും, പ്രോജക്ട് ഡിസൈന്‍ ചെയ്യുവാനും മറ്റും ഉപകരിയ്ക്കുന്ന എന്‍ജിനീയര്‍മാര്‍ , സിസ്റ്റം ആര്‍്കിടെക്ടുകള്‍ ,ഡേറ്റ അനലിസ്റ്റുകള്‍ എന്നിവരെ ധാരാളമായി ഇപ്പോള്‍ തെരഞ്ഞെടുത്തു കൊണ്ടിരിയ്ക്കയാണ്.

അക്കൗണ്ടിങ് , റെഗുലേറ്ററി റിപ്പോര്‍ട്ടിങ് , ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് ( സാമ്പത്തിക ആസൂത്രണവും വിശകലനവും ), ബിസിനസ്സിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ചരക്കുകളോ സേവനങ്ങളോ ആര്‍ജിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന പ്രോക്യുവര്‍മെന്റ് , ടാക്‌സ് , ട്രഷറി സപ്പോര്‍ട്ട് എന്നിങ്ങനെ നാനാവിധത്തിലുള്ള സേവനങ്ങളും പ്രദാനം ചെയ്യുന്ന ഒരു സാമ്പത്തിക സംവിധാനം ബംഗളൂരുവില്‍ സ്ഥാപിയ്ക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത് .

ഐ ടി മേഖല കൂടാതെ , കമ്പനി തങ്ങളുടെ ഫിനാന്‍സ് ഡിവിഷനുകളും വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത് . ഇപ്പോള്‍ പ്രധാനമായും അക്കൗണ്ടിങ് , ട്രഷറി, എസ് ഒ എക്‌സ് കംപ്ലൈന്‍സ്, റെഗുലേറ്ററി റിപ്പോര്‍ട്ടിങ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് .

പരിശീലനം സിദ്ധിച്ച, കഴിവും സാമര്‍ഥ്യവുമുള്ള ബാങ്കിങ് ജീവനക്കാരുടെ അഭാവം ആഗോള രംഗത്ത്,നന്നായി അനുഭവപ്പെടുന്നുണ്ട്. ഇവിടത്തെ പ്രാദേശിക വിപണിയില്‍ വമ്പന്‍ ആഗോള കമ്പനികള്‍ പിടിമുറുക്കിയിരിയ്ക്കയാണ് . ഇത്തരുണത്തില്‍ സാമ്പത്തിക ഇടപാടുകളുടെ രംഗത്ത് നമ്മുടെ ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ വികസിപ്പിയ്ക്കുകയും , സാങ്കേതിക തികവോടെ ബാങ്ക് പ്രവര്‍ത്തിപ്പിയ്ക്കുകയും, അവശ്യം വേണ്ട അനലിറ്റിക് സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. അമേരിക്കയിലോ മറ്റു ലോക വിപണിയിലോ ലഭ്യമല്ലാത്ത ബുദ്ധി വൈഭവം ബംഗളുരുവില്‍ നമുക്ക് കണ്ടെത്താനാവും എന്നതാണ് സ്ഥിതി എന്നാണ് സിലിക്കോണ്‍ വാലി ബാങ്കിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആയ ഡാനിയല്‍ ബെക് പറയുന്നത് .

യു എസിലെ 29 ഓഫീസുകള്‍ കൂടാതെ, ഹോങ്കോങ്, ബെയ്ജിങ്, ഷാങ്ഹായ് , ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും ശാഖകള്‍ ഉള്ള ബാങ്ക് അടുത്തിടെയാണ് ബംഗളുരുവില്‍ തങ്ങളുടെ ഓഫീസ് തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends