Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്

22 JANUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്. എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്) ഒരു പ്രത്യേക ധനകാര്യ സ്ഥാപനമാണ്, ഇത് പൂർണമായും ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്, ഇത് 1982 ൽ ആണ് സ്ഥാപിതമായത് .

ബാങ്കിന്റെ ലൈന്‍സ് ഓഫ് ക്രെഡിറ്റ് (എല്‍.ഒ.സി) പദ്ധതി വഴി വിദേശ രാജ്യങ്ങളില്‍ സംരംഭക മികവ് തെളിയിക്കാന്‍ അവസരം ലഭിക്കും. ഇത്തരത്തിൽ വിദേശങ്ങളിൽ സംരംഭക മികവ് തെളിയിച്ച നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഉണ്ട് . ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രം അനുവദിക്കുന്ന ടെന്‍ഡര്‍ വഴി വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വായ്പയാണിത്.

ഇന്ത്യയിലെ ചെറുതും വലുതുമായ കമ്പനികള്‍ക്ക് വിദേശത്ത് മികച്ച അവസരങ്ങളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത് .. കൃഷി, നിര്‍മ്മാണം, റോഡ്, റെയില്‍, തുറമുഖം, ജലസേചനം, ഊര്‍ജോത്പാദനം, സാങ്കേതികവിദ്യ, വൈദ്യുതിവത്കരണം, പെട്രോകെമിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് കേന്ദ്രത്തിന്റെ പൂര്‍ണ ഗ്യാരന്റിയോടെ എല്‍.ഒ.സി നല്‍കുന്നത്. യോഗ്യതയും മികവുമുള്ള കമ്പനികള്‍ക്ക് ടെന്‍ഡര്‍ നേടാം.

‘എല്‍.ഒ.സിയുടെ നേട്ടം കൊയ്യാന്‍ കഴിവുള്ള ഒട്ടേറെ കമ്പനികള്‍ കേരളത്തിലുണ്ട്. എം.എസ്.എം.ഇകളുടെ നാടാണ് കേരളം. ഈയിടെ ഒരു കേരള കമ്പനി നേപ്പാളില്‍ ഹൈവേ നിര്‍മ്മാണത്തിന് യോഗ്യത നേടിയിരുന്നു. ബോധവത്കരണത്തിലൂടെ കൂടുതല്‍ കേരള കമ്പനികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ’- ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വൈദ്യുതി, ഉരുക്ക് നിലയങ്ങള്‍ തുടങ്ങിയ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഇതിലൂടെ ഇന്ത്യ വിജയകരമായി നടപ്പാക്കി. പ്രതിസന്ധി ഘട്ടത്തില്‍ സിറിയയില്‍ ഒരു സ്റ്റീല്‍ പ്ലാന്റ് വിജയകരമായി സ്ഥാപിച്ചു.

എല്‍.ഒ.സി പ്രകാരം നിര്‍ദ്ദിഷ്ട പദ്ധതിയിലേക്ക് മാനവവിഭവശേഷി, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങി മൊത്തം തുകയുടെ 75 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.സാമ്പത്തിക പ്രതിസന്ധിയില്ലാതെ, വിദേശത്ത് ബിസിനസുകള്‍ നേടാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപയോഗപ്രദമാണ് എല്‍.ഒ.സി

മംഗോളിയയില്‍ 130 കോടി ഡോളറിന്റെ പെട്രോകെമിക്കല്‍ പദ്ധതി യാഥാര്‍ത്ഥ്യമായതും ബംഗ്‌ളാദേശില്‍ രണ്ടും മാലിദ്വീപില്‍ ഒന്നും തുറമുഖങ്ങള്‍ നിര്‍മ്മിച്ചതും എല്‍.ഒ.സി യുടെ തുണയോടെ ആണ് . ഖാനയില്‍ പോര്‍ട്ടബിള്‍ വാട്ടര്‍ പദ്ധതി, ശ്രീലങ്കയില്‍ റെയില്‍വേ നിര്‍മ്മാണം, മൗറീഷ്യസില്‍ മൃതശരീരം ദഹിപ്പിക്കാനുള്ള ഇന്‍സിനറേറ്റര്‍, ക്യൂബയില്‍ സോളാര്‍ പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റ് പദ്ധതികള്‍.

ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം ഇതിനകം 61 രാജ്യങ്ങള്‍ക്കായി 2,515 കോടി ഡോളറിന്റെ 257 വികസന പദ്ധതി വായ്പ എക്സിം ബാങ്ക് നല്‍കി. മൊത്തം 550 കോടി ഡോളര്‍ മൂല്യമുള്ള 41 എല്‍.ഒ.സികള്‍ കൂടി എക്സിം ബാങ്കിന്റെ പരിഗണനയിലാണ്. ഇതുചേരുമ്പോള്‍ മൊത്തം തുക 3,062 കോടി ഡോളറാകും. ആകെ എല്‍.ഒ.സി 298. നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍ 64. ഇതിനകമുള്ള എല്‍.ഒ.സിയുടെ മൊത്തം മൂല്യത്തില്‍ ഏഷ്യയാണ് മുന്നില്‍. എല്‍.ഒ.സി എണ്ണത്തില്‍ മുന്നില്‍ ആഫ്രിക്കയും.

നേരിട്ട് നൽകുന്ന ദീർഘകാല വായ്പകൾ മുഖ്യമായും വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഗ്യാരന്റികൾ, ഹൃസ്വകാല - മിതകാലം ഇൻഷുറൻസുകൾ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഡിസ്കൗണ്ട് വായ്പകൾ എന്നിവയാണ് ഈ ബാങ്കിന്റെ മുഖ്യ സാമ്പത്തിക സഹായ പദ്ധതികൾ. അന്യരാജ്യങ്ങളിൽ അമേരിക്കൻ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്ന അവർക്കുവേണ്ടിയാണ് എക്സിം ബാങ്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയിട്ടുള്ളത്. അവികസിതരാജ്യങ്ങളുടെ വികസന പദ്ധതികൾക്കും ഈ ബാങ്കിന്റെ സഹായം ഉപയോഗപ്പെടുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു സമിതിയാണ് ബാങ്കിന്റെ ഭരണ ചുമതല വഹിക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 minutes ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (39 minutes ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (1 hour ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (2 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (2 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (3 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (5 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (5 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (5 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (5 hours ago)

സ്വർണ വിലയിൽ  (5 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (6 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (6 hours ago)

Malayali Vartha Recommends