Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു

23 JANUARY 2020 04:08 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി. അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു.

ഇവയിൽ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ് .. വ്യത്യസ്ത കാരണങ്ങളാലാണ് അംഗീകാരം നൽകാതിരുന്നത്. ബിരുദ തുല്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ, അതത് രാജ്യങ്ങളിലെ അക്രഡിറ്റേഷൻ പട്ടികയിൽ ഉൾപ്പെടാത്ത സർവകലാശാലകളിൽനിന്നും സമ്പാദിച്ച സർട്ടിഫിക്കറ്റുകൾ, എൻ‌ജിനീയർ എന്ന പദവിക്ക് യോജിക്കാത്ത ബിരുദമുള്ളവർ എന്നിവയൊക്കെയാണ് നിരാകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി നടത്തിയ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് വിദേശ എൻജിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചത്. ഏഷ്യൻ എഞ്ചിനീയർമാരാണ് അംഗീകാരം നഷ്ടമായവരിൽ ഭൂരിഭാഗവും

കുവൈത്തിൽ ജോലിചെയ്യുന്ന വിദേശി എൻ‌ജിനീയർമാരിൽ നാലിലൊന്ന് പേരുടെ സർട്ടിഫിക്കറ്റുകൾ നിരാകരിക്കപ്പെട്ടു . അംഗീകാരം ലഭിക്കാത്ത എൻ‌ജിനീയർമാരിൽ ഇന്ത്യക്കാർ ഏറെയുണ്ട്. അവരിൽ മലയാളികളും ധാരാളം. ഇന്ത്യയിൽ നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ (എൻബി‌എ) അംഗീകാരമുള്ള സർവകലാശാലകളിലും കോളജുകളിലും പഠിച്ചവർക്കാണ് കുവൈത്ത് അംഗീകാരം നൽകുക.

കോളജിന് മാത്രമല്ല, പഠിച്ച കോഴ്സിനും പഠന കാലയളവിൽ എൻ‌ബി‌എയുടെ അംഗീകാരം ഉണ്ടായിരിക്കണം എന്ന് നിർബന്ധമുണ്ട് . കേരളത്തിലേത് ഉൾപ്പെടെ ഒട്ടേറെ കോളജുകൾക്ക് എൻ‌ബി‌എയുടെ അംഗീകാരം ഇല്ല. കുവൈത്തിൽ ജോലി തേടിയെത്തിയവരിൽ അത്തരം കോളജുകളിൽ നിന്നുള്ളവർ ധാരാളമുണ്ട് .

ഇന്ത്യയിലെ നിയമവ്യവസ്ഥകൾക്ക് അനുസൃതമായി പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടിയവരാണെങ്കിലും കുവൈത്തിലെ നിയമവ്യവസ്ഥ അത് അംഗീകരിക്കുന്നില്ല . കോളജുകൾ എൻ‌ബി‌എയിൽ റജിസ്റ്റർ ചെയ്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചേക്കാമെങ്കിലും നിലവിൽ കുവൈത്തിലുള്ളവരുടെ കാര്യത്തിൽ വിഷയം സങ്കീർണമാണ്.

അവർ പഠിക്കുന്ന കാലത്ത് അംഗീകാരം ഉണ്ടായിരുന്നില്ല എന്നത് കാരണം ജോലിയിൽ തുടരാൻ കഴിയില്ല . മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതിനകം തൊഴിലുപേക്ഷിച്ച് പോകേണ്ടിവന്നു. ചിലർ എൻ‌‌ജിനീയർ എന്ന തസ്തിക മാറ്റിയാണു തൊഴിലിൽ തുടരുന്നത്.

എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിയേഴ്‌സിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്. ഇത്തരത്തിൽ 2018 മാർച്ച മുതൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ഇയുടെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത പതിനൊന്നായിരത്തോളം എൻജിനീയർമാരെ അയോഗ്യരാക്കിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപ തിരിച്ചു കയറി....  (8 minutes ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (20 minutes ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (22 minutes ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (32 minutes ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (49 minutes ago)

റിപ്പോ റേറ്റ് 5.25% ആയി.  (55 minutes ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (1 hour ago)

സ്വർണവിലയിൽ വർധന...  (1 hour ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (1 hour ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (2 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (2 hours ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (2 hours ago)

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (2 hours ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (2 hours ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (2 hours ago)

Malayali Vartha Recommends