Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

വിദൂര വിദ്യാഭ്യാസത്തിലൂടെ പ്രൊഫഷണല്‍ ബിരുദം നല്‍കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് യു ജി സി

29 JANUARY 2020 04:06 PM IST
മലയാളി വാര്‍ത്ത

എന്‍ജിനിയറിംഗ് , മെഡിസിന്‍, ആര്‍കിടെക്ച്ചര്‍ , ഫിസിയോതെറാപ്പി പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കെന്ന പോലെ , അഗ്രികള്‍ച്ചര്‍ , ഹോട്ടല്‍ മാനേജ്മെന്റ് , പാചക സംബന്ധിയായ കലിനറി സ്റ്റഡീസ് , റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തിലൂടെയോ, വിദൂര വിദ്യാഭ്യാസ രീതിയിലൂടെയോ നടത്താനാവില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വ്യക്തമാക്കി. ഈ വിഷയങ്ങളില്‍ നടത്തുന്ന വിദൂര പഠനത്തിന് യു ജി സി- യുടെ അംഗീകാരം ലഭിയ്ക്കില്ലെന്നും അറിയിച്ചു.

യു ജി സി ( ഓണ്‍ലൈന്‍ കോഴ്‌സ് ) റെഗുലേഷന്‍സ് 2019- പറയുന്നത്, ഒ ഡി എല്‍ മോഡില്‍ (ഓപ്പണ്‍,ഡിസ്റ്റന്‍സ് ലേര്‍ണിംഗ് ) വിജ്ഞാനപ്രദാനം മാത്രം നടത്താനാവുന്ന കോഴ്സുകള്‍ മാത്രമേ സംഘടിപ്പിയ്ക്കാവൂ എന്നും, പ്രാക്ടിക്കല്‍ പരിശീലനവും ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ്ങും ആവശ്യമുള്ള ഹോട്ടല്‍ മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ്, അഗ്രികള്‍ച്ചര്‍ എന്നിങ്ങനെയുള്ള കോഴ്സുകളില്‍ വിദൂര പഠനത്തിനുള്ള സൗകര്യം നിര്‍ത്തലാക്കുകയാണ് എന്നും യു ജി സി അറിയിച്ചു. ഈ മേഖലയില്‍ കഴിവുറ്റ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനാണ് ഇത്തരം നയവ്യതിയാനം വരുത്തുന്നതെന്നും യു ജി സി വൈസ് ചെയര്‍മാന്‍ ഭൂഷന്‍ പട് വര്‍ദ്ധന്‍ തുടര്‍ന്ന് പറഞ്ഞു.

ഓരോ കോഴ്‌സിനും ബന്ധപ്പെട്ട കൗണ്‍സിലില്‍ നിന്നും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട് . അതില്ലെങ്കില്‍ യു ജി സി -യ്ക്കും അവയ്ക്കു അംഗീകാരം നല്‍കാനാവില്ല. ഹോട്ടല്‍ മാനേജ്മെന്റിന്റെ ഗവേണിംഗ് കൗണ്‍സില്‍ എ ഐ സി ടി ഇ -യും അഗ്രികള്‍ച്ചറല്‍ കോഴ്സുകളുടേത് ഐ സി എ ആര്‍ -ഉം ആണ്. പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് അവര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ യു ജി സി യ്ക്ക് അവയെ അംഗീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായ റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ആര്‍ ആര്‍ സിംഗ് പറയുന്നത്, ഇത് വളരെ നല്ലൊരു നീക്കം ആണെന്നാണ്. വസ്തു കൈമാറ്റം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് തൊഴില്‍ രംഗത്തു നിന്നുകൊണ്ട് മനസ്സിലാക്കിയെടുക്കേണ്ടതായ, 'ഓണ്‍ ജോബ്' പരിശീലനമാണ് നേടേണ്ടത്. റിയല്‍ എസ്റ്റേറ്റ് രംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ക്ലാസ്സ് മുറികളില്‍ ഇരുന്ന് കേട്ട് പഠിയ്ക്കുകയല്ല വേണ്ടത്. വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത രീതിയില്‍ 'ഓണ്‍-സൈറ്റ് സെറ്റിങ്ങില്‍ ' നിന്ന് കൊണ്ട് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തിയറികളെ കുറിച്ചും, ഉപകരണങ്ങളെകുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചുമൊക്കെ മനസ്സിലാക്കാന്‍ ്ശ്രമിയ്ക്കുന്നത് പഠനം ഫലപ്രദവും സുഗമവുമാക്കാന്‍ ഇടയാക്കും.

ഇതേ ആശയം തന്നെയാണ് ഗ്വാളിയര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിന്റെ പ്രിന്‍സിപ്പലായ എം കെ ദാഷും പങ്കുവച്ചത്. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ കോഴ്‌സിലെ 6 വിഷയങ്ങള്‍ ഞങ്ങള്‍ പഠിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍ മാനേജ്മെന്റ് ബിരുദകോഴ്‌സ് മുഴുവന്‍ വിദൂര പഠനത്തിലൂടെ നടത്തുക എന്നത് തികച്ചും അസാധ്യമാണ്.

പ്രായോഗിക തലത്തില്‍ പലതും കണ്ടും ചെയ്തും പഠിയ്‌ക്കേണ്ട 'ഹാര്‍ഡ് കോര്‍ പ്രാക്ടിക്കല്‍' കോഴ്സായ ഹോട്ടല്‍ മാനേജ്മെന്റിലെ കുക്കിങ് , ബേക്കിങ്, ഉപചാരക്രമങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ എന്നിവയൊന്നും വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് യു ജി സി യുടെ പുതിയ നയം ഹോട്ടല്‍ വ്യവസായ മേഖലയുടെ അടിസ്ഥാന നയങ്ങള്‍ക്ക് അനുസരിച്ചുള്ളത് തന്നെയാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (5 minutes ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (6 minutes ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (11 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (18 minutes ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (23 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (40 minutes ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (58 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (1 hour ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (1 hour ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (2 hours ago)

ഇന്ന് പ്രാദേശിക അവധി  (2 hours ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (2 hours ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (11 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (11 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (11 hours ago)

Malayali Vartha Recommends