Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കലയും ശാസ്ത്രവും സമാസമം ചേര്‍ന്ന ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് തിളങ്ങാം

08 FEBRUARY 2020 02:02 PM IST
മലയാളി വാര്‍ത്ത

ഏതെങ്കിലും കെട്ടിടത്തിനോ നിര്‍മാണത്തിനോ പൂര്‍ണത കൈവരുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഇന്റീരിയര്‍ ഡിസൈനിംഗാണ്. അത് കൊണ്ടാണ് ഇന്റീരിയര്‍ ഡിസൈനിംഗ് ഒരേ സമയം കലയും ശാസ്ത്രവുമാണെന്നാണ് പറയുന്നത്. സ്‌പേസ് അറേഞ്ച്‌മെന്റുകള്‍, അവയുടെ കാര്യ നിര്‍വഹണം , അളവുകള്‍ എന്നിവ എല്ലാം അതിന് ശാസ്ത്രത്തിന്റെ മുഖം നല്‍കുമ്പോള്‍ കളര്‍ സ്‌കീമുകളും ഡിസൈനും മറ്റും ഇന്റീരിയര്‍ ഡിസൈനിംഗില്‍ കലാചാതുര്യത്തിന് ഊന്നല്‍ നല്‍കുന്നു.

രംഗാലങ്കാരങ്ങള്‍ നല്‍കുന്നതും ഡിസൈനിങ്ങും വര്‍ണ വ്യതിയാനം ഒരുക്കുന്നതും ഒക്കെ നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ആണെങ്കില്‍, ധൈര്യമായി ഇന്റീരിയര്‍ ഡിസൈനിംഗ് നിങ്ങളുടെ കരിയറായി തെരഞ്ഞെടുക്കാം. കമ്പനികളും വ്യക്തികളും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ഒക്കെ, തങ്ങളുടെ ഓഫീസുകളും ബെഡ് റൂമുകളും ലിവിങ് റൂമുകളും ഒക്കെ അലങ്കരിച്ചൊരുക്കുവാന്‍ ഇപ്പോള്‍ വലിയ തോതില്‍ ഇന്റീരിയര്‍ ഡിസൈനര്‍മാരെ ജോലിയ്ക്കെടുക്കുന്നുണ്ട്.

വളരെ വിപുലവും വ്യത്യസ്തവുമാണ് ഈ രംഗത്തെ തൊഴില്‍ അവസരങ്ങളെങ്കിലും , മികച്ച ഇന്റീരിയര്‍ ഡിസൈനര്‍ എന്ന പേര് നേടണമെങ്കില്‍ ചില സവിശേഷ കഴിവുകള്‍ തീര്‍ച്ചയായും ഉണ്ടായിരിയ്ക്കണം . ഇന്റീരിയര്‍ ഡിസൈനിങ് വ്യവസായ രംഗത്തെ മികച്ചവരുടെ പട്ടികയില്‍ എണ്ണപ്പെടാന്‍ ഒരാള്‍ക്കുണ്ടാവേണ്ട സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

കളര്‍ ബാലന്‍സിംഗ് സ്‌കില്‍

വര്‍ണ സങ്കലനത്തിലെ വൈവിധ്യം കൊണ്ട് മായാജാലങ്ങള്‍ സൃഷ്ടിയ്ക്കുവാന്‍ കഴിയും . ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് തന്റെ മേഖലയില്‍ വിജയിയ്ക്കുവാന്‍ ഏറ്റവും അത്യാവശ്യം ഉണ്ടായിരിയ്‌ക്കേണ്ട കഴിവാണ് , എപ്രകാരം വര്‍ണ സംതുലനം കൈവരിയ്ക്കാം എന്ന കാര്യത്തിലുള്ള പരിജ്ഞാനം. അത്ര വശ്യമല്ലാത്ത നിറങ്ങളെ ജീവസുറ്റ നിറങ്ങളുമായി സംയോജിപ്പിയ്ക്കുന്നത് മാത്രമല്ല അത് . ജീവസുറ്റ നിറങ്ങളെ കലാചാതുരിയോടെ പ്രിയമുള്ളതാക്കി മാറ്റുന്നതും കൂടിയാണ്. നമ്മുടെ മാനസിക നിലകളെയും വിവിധ മാന തലങ്ങളിലെ സംവേദനത്തിനെയും സ്വാധീനിയ്ക്കുവാന്‍ ശക്തിയുള്ളവയാണ് നിറങ്ങള്‍ . അതുകൊണ്ട് വര്‍ണക്കൂട്ട് ഒരുക്കുന്നതില്‍ ചാതുര്യം ഉള്ള ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് വേഗത്തില്‍ രംഗത്ത് ശ്രദ്ധ നേടാനാവും.

സാങ്കേതിക കാര്യങ്ങളിലെ അറിവ്

പുത്തന്‍ യുഗത്തിലെ സോഫ്‌ട്വെയറുകള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ ഇന്ന് സാങ്കേതിക പരിജ്ഞാനം ആര്‍ജിയ്‌ക്കേണ്ടത് ഈ രംഗത്ത് വിജയം കൊയ്യാന്‍ ആഗ്രഹിയ്ക്കുന്ന ഓരോ ഇന്റീരിയര്‍ ഡിസൈനറുടെയും ചുമതലയായി മാറിയിരിയ്ക്കുന്നു. കുറ്റമറ്റതും കൃത്യതയാര്‍ന്നതുമായ ആവിഷ്‌കാരത്തിനും ഡിസൈനിംഗിനും സഹായിയ്ക്കുന്നതിനാല്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ് രംഗം കമ്പ്യൂട്ടറുകളെ ധാരാളമായി ആശ്രയിയ്ക്കുന്നുണ്ട്. ആസൂത്രണത്തിനും ആവിഷ്‌കാരത്തിനും സഹായകമായ അത്തരം വ്യത്യസ്ത തരം സോഫ്റ്റ് വെയറുകളുടെ ശേഖരം കൈവശമുണ്ടായിരിയ്‌ക്കേണ്ടത് ഈ രംഗത്ത് മികവ് നേടുന്നതിന് വഴിയൊരുക്കും.

നിര്‍മാണ സംബന്ധിയായ ചട്ടങ്ങളെയും വകുപ്പുകളേയും (ബില്‍ഡിംഗ് കോഡ് ) സംബന്ധിച്ചുള്ള അറിവ്

കാര്യ പ്രാപ്തിയുള്ള ഇന്റീരിയര്‍ ഡിസൈനര്‍ എന്ന അംഗീകാരം നേടണമെങ്കില്‍ ഇലക്ട്രിക്കല്‍ , ബില്‍ഡിങ് എന്നിവ സംബന്ധിച്ച ചട്ടങ്ങളെയും വകുപ്പുകളെയും കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. കണ്‍സ്ട്രക്ഷന്‍ കോഡുകളെന്ന് അറിയപ്പെടുന്ന ഇവയെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഒരു ഡിസൈനര്‍ക്ക് മാത്രമേ ഫലപ്രദമായ ഡിസൈനിംഗ് പ്ലാനുകള്‍ ഒരുക്കുന്നതിന് സാധിയ്ക്കുകയുള്ളൂ. ഇലക്ട്രിഷന്‍ , ജലക്കുഴല്‍ പണിക്കാരന്‍ ( പ്ലംബര്‍ ) എന്നിവരുമായി നല്ല ഏകോപനത്തോടെ പ്രവര്‍ത്തിക്കാനായാല്‍, നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ തീരുമെന്ന് മാത്രമല്ല, പ്ലാനുകള്‍ക്ക് ഇടയ്ക്കിടെ മാറ്റം വരുത്തേണ്ട സാഹചര്യവും ഉണ്ടാകയില്ല.


മികച്ച ആശയ വിനിമയ പാടവം

ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രാമുഖ്യം നേടിയ ഒരു ഡിസൈനര്‍ക്ക് വ്യാപാരികള്‍, മറ്റു കക്ഷികള്‍ , ഡിസൈനിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുമായി ഇടപെട്ട് പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. അത് കൊണ്ട് സുഗ്രാഹ്യമായ വിധത്തില്‍ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിയ്‌ക്കേണ്ടത് വളരെ ആവശ്യമാണ്. തങ്ങളുടെ കക്ഷികളുടെ ആവശ്യം എന്തെന്ന് വ്യക്തമായി മനസ്സിലാക്കുവാനും സംശയ നിവാരണം നടത്തുന്നതിനും നല്ല ഭാഷാ സ്വാധീനം ഉണ്ടായിരിയ്‌ക്കേണ്ട് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ തങ്ങളുടെ കക്ഷികള്‍ക്ക് അവരുടെ ആവശ്യ പ്രകാരമുള്ള സേവനങ്ങള്‍ തന്നെയാണ് നാം നല്‍കുന്നത് എന്ന് ഉറപ്പ് വരുത്താനാകുകയുള്ളൂ.

കക്ഷികളോടുള്ള പ്രതിബദ്ധത

ഏതൊരു ഇന്റീരിയര്‍ ഡിസൈനറും തങ്ങളുടെ കക്ഷികളുടെ നിര്‍ദേങ്ങള്‍ക്കാണ് എപ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത്. തങ്ങളുടെ കക്ഷികളുടെ ആവശ്യവും ആഗ്രഹവും മനസ്സിലാക്കി വേണം ഓരോ ഡിസൈനറും തങ്ങളുടെ ഡിസൈന്‍ ഒരുക്കേണ്ടത്. നിങ്ങളുടെ സര്‍ഗ്ഗശേഷിയും ഭാവനാ വൈഭവവും കക്ഷികളുടെ ആവശ്യങ്ങള്‍ക്കനുരൂപമായ ആശയങ്ങളുമായി സമന്വയിപ്പിയ്ക്കാന്‍ കഴിയുമ്പോഴാണ് ഏറ്റവും മികച്ച ഡിസൈനുകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്.

തുണിത്തരങ്ങളെ കുറിച്ചുള്ള അറിവ്

ഡിസൈനുകളുടെയും നിറങ്ങളുടെയും മാത്രം ലോകമാണ് ഇന്റീരിയര്‍ ഡിസൈനിംഗ് എന്ന് പറഞ്ഞാല്‍ അത് തെറ്റാകും. ഗൃഹോപകരണങ്ങള്‍ക്കും, ജനാലകള്‍ക്കും വാതിലുകള്‍ക്കും അനുയോജ്യമായ തിരശീല ഒരുക്കുന്ന ചുമതലയും ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനറുടേതാണ് . ഏത് മുറിയ്ക്കു വേണ്ടിയാണ്, എന്ത് തരത്തിലുള്ള കാലാവസ്ഥ ഉള്ള പ്രദേശത്താണ് കെട്ടിടം, സൂര്യപ്രകാശത്തിന്റെ ലഭ്യത എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തിരശീലകള്‍ തെരഞ്ഞെടുക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റ് വാങ്ങി കെട്ടിടം മോടി പിടിപ്പിച്ചിരുന്ന കാലവും വീടിന്റെ ഉള്‍വശം തങ്ങളുടെ സൗകര്യവും ഭാവനയും അനുസരിച്ച് അലങ്കരിച്ചിരുന്ന കാലവും എല്ലാം കടന്നുപോയി. ഇന്ന് എല്ലാവരും ഏറ്റവും ചെറിയ ഒരു പ്രോജക്ടിന് പോലും ഒരു ' വിദഗ്ധന്റെ കരസ്പര്‍ശം ' ഉണ്ടായി കാണാനാണ് ആഗ്രഹിയ്ക്കുന്നത് . അത് ഒരു ഇന്റീരിയര്‍ ഡിസൈനറെ കൊണ്ട് മാത്രമേ സാധ്യമാകൂ.

വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിന് പര്യാപ്തമായ എണ്ണം ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ഇന്ന് ലഭ്യമല്ല. അത് കൊണ്ട് കാലഘട്ടത്തിന്റ ആവശ്യമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. ആത്മവിശ്വാസവും ഭാവനാശേഷിയും കൈമുതലായുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ രംഗത്തേയ്ക്ക് ചുവട് വയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (1 hour ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (2 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (2 hours ago)

സ്വര്‍ണ വില,  (4 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (4 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (5 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (5 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (6 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (6 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (6 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (7 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends