Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടാം

02 MARCH 2020 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് മുതല്‍

കീം പരീക്ഷ റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനരാലോചനയില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നാളെ സുപ്രീംകോടതിയെ സമീപിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് വൈകുന്നേരം നാലു മണി വരെ

ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന്റെ മൂലക്കല്ല് അയാളുടെ വിദ്യാഭ്യാസം ആണെന്നും അതിലൂടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനം സാധ്യമാകുമെന്നതും ഉറപ്പുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ ശക്തമായ ഒരു വിദ്യാഭ്യാസ പശ്ചാത്തലം കൈവരിയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. വിവിധ രംഗത്തെക്കുറിച്ച് ഇക്കാലങ്ങളില്‍ മികച്ച അവബോധം ഉള്ളതിനാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിയ്ക്കേണ്ടതിനായി ലോകത്തിന്റെ ഏതു കോണിലേയ്ക്കും പോകാനായി വിദ്യാര്‍ത്ഥികള്‍ ഒരുക്കമുള്ളവരാണ്. തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ വളരെ അധികം ഉള്ളതിനാല്‍, കൃത്യമായ വിവരശേഖരണം നടത്തി തങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കാണ്.

വളരെയധികം കോഴ്സുകളില്‍ നിന്നും ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടും ഉത്കണ്ഠയും ഉളവാക്കുന്ന കാര്യമാണ്. ചുറ്റും പരന്നു കിടക്കുന്ന വിവിധങ്ങളായ കോഴ്സുകള്‍ കാണുമ്പോള്‍ ഓരോന്നിനും ആവശ്യമായ ശ്രദ്ധ നല്‍കി സൂക്ഷ്മ പരിശോധന നടത്താന്‍ കഴിയാതെ വന്നേക്കാം. വിദേശ പഠനം പോലുള്ള വളരെ നിര്‍ണായകമായ ഒരു തീരുമാനം എടുക്കുമ്പോള്‍ ഇത്തരം അനവധാനത ഉണ്ടാകരുത്.

വിദേശ പഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്നത് യു കെ-യിലാണെങ്കില്‍ അതുമായി ബന്ധപ്പെട്ട് സാധാരണയായി പറഞ്ഞുകേള്‍ക്കുന്ന ചില ഊഹാപോഹങ്ങളെ കുറിച്ചറിയേണ്ടതുണ്ട്.

അതിലൊന്നാണ് വളരെ ചെലവേറിയതാണ് ബ്രിട്ടനില്‍ പോയി വിദ്യാഭ്യാസം നേടുന്നത് എന്ന ധാരണയാണ്. ഇന്ത്യന്‍ കറന്‍സിയെക്കാള്‍ മൂല്യമുള്ളതാണ് ബ്രിട്ടീഷ് കറന്‍സി എന്നതിനാല്‍ വിനിമയ നിരക്ക് മാത്രം നോക്കി വിദ്യാഭ്യാസത്തിനു വേണ്ടി വരുന്ന ചെലവ് കണക്കാക്കരുത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി നൂറു കണക്കിന് സ്‌കോളര്‍ഷിപ്പുകളാണ് യു കെ നല്‍കുന്നത്. അവയില്‍ ചിലതൊക്കെ '100 %' ടുഷ്യന്‍ ഫീ ഒഴിവാക്കി നല്‍കുന്നവയും , മറ്റു ചിലവ 'എല്ലാ ചെലവും ഉള്‍പ്പെടെയുള്ള ' എന്ന വകുപ്പുകള്‍ ഉള്ളവയുമാണ്. അങ്ങനെ ചിന്തിയ്ക്കുമ്പോള്‍ പഠനച്ചെലവുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയ്ക്ക് വകയില്ലെന്ന് മനസ്സിലാവും.

യു എസ് എ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ രാജ്യമാണ് യു കെ. എച് എസ് ബി സി നടത്തിയ ഒരു പഠനം പറയുന്നത്, വിദേശ വിദ്യാര്‍ത്ഥികളുടെ ശരാശരി വാര്‍ഷിക ചെലവ് യു എസ് എ യില്‍ 35,705 ഡോളറും ഓസ്ട്രേലിയയില്‍ 38,516 ഡോളറും, ആയിരിയ്ക്കുമമ്പോള്‍ ബ്രിട്ടനില്‍ അത് 30,325 ഡോളര്‍ മാത്രമാണ് എന്നാണ്. കൂടാതെ ഹൃസ്വകാല കോഴ്സുകളും വൈവിധ്യമുള്ളതും തങ്ങളുടെ കീശയ്ക്കിണങ്ങുന്നതുമായ പലവിധ കോഴ്സുകളും യു കെ സര്‍വ്വകലാശാലകള്‍ നല്‍കുന്നുണ്ടെന്ന് കണ്ടെത്താനാവും.

ഒരു സര്‍വ്വകലാശാല ബിരുദം ഒരിക്കലും തൊഴില്‍ ലഭ്യത ഉറപ്പു തരുന്നില്ല. ഇക്കാര്യത്തില്‍ യു കെ സര്‍വ്വകലാശാലകള്‍ തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട പിന്തുണ നല്‍കുന്നുണ്ട്. വ്യവസായ മേഖലയും സര്‍വകലാശാലകളും തമ്മില്‍, കൈകോര്‍ത്തു കൊണ്ട് തൊഴില്‍ രംഗത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് അറിയുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്ന സംവിധാനമുള്ള ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളോടൊപ്പമാണ് ബ്രിട്ടന്റെ പേരുള്ളത് എന്നറിയുക. ക്യു എസ്സ് ഗ്ലോബല്‍ നടത്തിയ ഒരു സര്‍വേ പറയുന്നത് , യൂറോപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ മികച്ച തൊഴില്‍ പ്രാവീണ്യം നേടിയെത്തുന്നവര്‍ യു കെ-യിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ളവരാണ് എന്നാണ്.

ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളെയാണ് പ്രതിവര്‍ഷം യു കെ ക്ഷണിയ്ക്കുന്നത്. 55,000 ത്തിലധികം വിസകളാണ് തൊഴില്‍ പ്രാവീണ്യമുള്ള ഇന്‍ഡ്യാക്കാര്‍ക്കായി 2018-ല്‍ മാത്രം യു കെ നല്‍കിയിട്ടുള്ളതെന്നാണ് ഗവണ്മെന്റ് ഓഫ് യു കെ ഇമ്മിഗ്രെഷന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മറ്റെല്ലാ രാജ്യങ്ങളും കൂടി ഇന്‍ഡ്യാക്കാര്‍ക്കായി ആകെ നല്കിയിട്ടുള്ളതിനേക്കാള്‍ കൂടുതലാണ് അത് എന്നത് കൗതുകകരമായ വസ്തുതയാണ്. അത് കൂടാതെ, ഗ്രാജുവേറ്റ് ആന്‍ട്രപ്രൂണര്‍ഷിപ്പ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, യു കെയില്‍ ബിസിനസ്സ് സ്ഥാപിയ്ക്കാനുള്ള ഉദ്ദേശ്യവുമായി വരുന്ന ബിരുദധാരികള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം നല്‍കുന്നുണ്ട്. ഇതിലൂടെ 2000-ത്തോളം പേര്‍ക്കാണ് ഓരോ വര്‍ഷവും അവസരം ഉണ്ടാകുന്നത്.

ബ്രിട്ടനിലേക്ക് വിസ കിട്ടുന്നത് വളരെ പ്രയാസമുള്ള പ്രക്രിയ ആണെന്ന് ഒരു പ്രചാരണം ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബ്രിട്ടന് 18 വിസ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങളാണുള്ളത്. അത്രയും വിസാകേന്ദ്രങ്ങള്‍ മറ്റൊരു ലോക രാജ്യങ്ങളിലും ബ്രിട്ടനില്ല എന്ന കാര്യം മനസ്സിലാക്കണം. തങ്ങളുടെ രാജ്യത്തേയ്ക്ക് വരാന്‍ ആഗ്രഹിയ്ക്കുന്നവര്‍

സന്ദര്‍ശക വിസയ്ക്കായി അപേക്ഷിക്കുന്നവര്‍, തൊഴില്‍ വിസയ്ക്കായി അപേക്ഷിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍, മറ്റുള്ളവര്‍ എന്നിവരുടെയെല്ലാം വിസ അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം ആക്കാന്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന പ്രയോറിറ്റി വിസ സര്‍വീസുകളും , 24-അവര്‍ സൂപ്പര്‍ പ്രയോറിറ്റി വിസ സര്‍വീസുകളും നല്‍കുന്ന ബ്രിട്ടന്റെ നയം പ്രോല്‍സാഹജനകമാണ്.

2018-ല്‍ , 19500 ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ടിയര്‍ 4 സ്റ്റുഡന്റ് വിസകള്‍ ബ്രിട്ടന്‍ അനുവദിച്ചത്. 2017 -ല്‍ വിതരണം ചെയ്തതിനേക്കാള്‍ 35% കൂടുതലാണിത്. 2011-നു ശേഷം ഏറ്റവും കൂടുതല്‍ വിസ അനുവദിച്ച വര്‍ഷമാണിത്. 2016 -ലെ 11300, 2018 -ലെ 19500 എന്ന കണക്കില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ 70 % വര്‍ധനയാണ് ഉണ്ടായത്.

ഇനിയും ബ്രിട്ടനിലേക്ക് നിങ്ങള്‍ക്ക് ഒരു വിസ ലഭിയ്ക്കുന്നതിനെ കുറിച്ച് സംശയം ഉണ്ടെങ്കില്‍, ഈ വിവരം കൂടി അറിയുക. കഴിഞ്ഞ വര്‍ഷം യു കെ-യുടെ ടിയര്‍ 4 സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിച്ചവരില്‍ 96 % പേര്‍ക്കും വിസ ലഭ്യമായി എന്നത് ഒരു വസ്തുതയാണ്.

ബ്രെക്‌സിറ്റ്, വാസ്തവത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്യുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ തന്നെ ബ്രിട്ടന്റെ വിസാനയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം ആണ്. അത് കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടുള്ള ബ്രിട്ടന്റെ സ്വാഗതാര്‍ഹമായ സമീപനം അവരുടെ നയത്തില്‍ നിന്നും വെളിവാകുന്നുമുണ്ട്.

പുതിയ ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ കാണിയ്ക്കുന്നത്, ബ്രിട്ടന്റെ ഈ ട്രാക്ക് റെക്കോര്‍ഡ് ഇനിയും മെച്ചപ്പെടുമെന്നാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം അവിടെ ജോലി കണ്ടെത്താനായി കൂടുതല്‍ സമയം അവിടെ തുടരാന്‍ അനുമതി നല്‍കുന്ന പുതിയ നയവും , ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് വേഗത്തിലും കൂടുതല്‍ കാര്യക്ഷമമായ രീതിയിലും അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും എല്ലാം പുതിയ വ്യവസ്ഥിതിയുടെ പ്രത്യേകതയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിയ്ക്കുന്ന പുതിയ ചട്ടങ്ങളും വ്യവസ്ഥകളും കൊണ്ടുവരാനും ബ്രിട്ടന് ആലോചനയുണ്ട്.

നിങ്ങളുടെ ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പേജുകളില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍, ബ്രിട്ടനില്‍ പഠനം നടത്തുന്നതിന്റെയോ, ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയോ അല്ലെങ്കില്‍ അവിടെ അവധിക്കാലം ചെലവഴിയ്ക്കുന്നതിന്റെയോ ഒക്കെ ചിത്രങ്ങള്‍ കാണുകയാണെങ്കില്‍ പുത്തന്‍ തലമുറയ്ക്ക് ബ്രിട്ടനോടുള്ള ആഭിമുഖ്യമാണത് വെളിവാക്കുന്നത് എന്ന് മനസ്സിലാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends