കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ
കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ . 155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്‌സുകളാണുള്ളത്.
സര്‍വകലാശാല തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ പരീക്ഷാദിവസം രാവിലെ ഓണ്‍ലൈനായി കോളേജുകളിലേക്ക് അയയ്ക്കും. പരീക്ഷയ്ക്ക് മൂന്നു മണിക്കൂര്‍ മുന്‍പ് കോളേജുകളില്‍ പ്രിന്റെടുക്കാവുന്നതാണ്. നിലവില്‍ പി.ജി പരീക്ഷയ്ക്ക് ഈ സംവിധാനമാണ്. നാലുവര്‍ഷ ബിരുദത്തില്‍ ഒന്നിടവിട്ട സെമസ്റ്ററുകള്‍ മൂല്യനിര്‍ണയം കോളേജുകളിലും വാഴ്‌സിറ്റിയിലുമാണ്.
ആദ്യ സെമസ്റ്റര്‍ മൂല്യനിര്‍ണയം കോളേജുകളിലാണ്. ഓരോ കോളേജിലും ക്യാമ്പും ക്യാമ്പ് ഡയറക്ടറുമുണ്ടാവും. ഡിസംബര്‍ ഏഴു മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും . ഒരു അദ്ധ്യാപകന്‍ രണ്ട് മണിക്കൂര്‍ പരീക്ഷയുടെ 40പേപ്പറും ഒന്നര മണിക്കൂര്‍ പരീക്ഷയുടെ 50പേപ്പറും ഒരു ദിവസം മൂല്യനിര്‍ണയം നടത്തി അന്നുതന്നെ മാര്‍ക്ക് വെബ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഡിസംബര്‍ 20നകം ഫലം പ്രസിദ്ധീകരിക്കും.
അമ്പതോളം ബോര്‍ഡ് ഒഫ് സ്റ്റഡീസുകളുടെ യോഗം ഇന്നലെ ചേര്‍ന്ന് മൂല്യനിര്‍ണയത്തിനുള്ള സ്‌കീം തീരുമാനിച്ചു. ഇത് ഡിസംബര്‍ ആറിനകം കോളേജുകള്‍ക്ക് കൈമാറുന്നതാണ്. ആദ്യമായാണ് നാലുവര്‍ഷ ബിരുദ പരീക്ഷ അഫിലിയേറ്റഡ് കോളേജുകളില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha