സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകള്‍ക്ക് തുടക്കമായി...7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകള്‍ക്ക് തുടക്കമായി...7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
പത്താം ക്ലാസില്‍ 84 വിഷയങ്ങളിലായി 24.12 ലക്ഷം വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസില്‍ 120 വിഷയങ്ങളിലായി 17.88 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. ഇന്ത്യയില്‍ 7842 കേന്ദ്രങ്ങളിലും വിദേശത്ത് 26 കേന്ദ്രങ്ങളിലുമാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷയുടെ ആദ്യ ദിവസം പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ് (ഭാഷയും സാഹിത്യവും) പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വവുമായിരുന്നു വിഷയങ്ങള്‍.
പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18നും 12ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും അവസാനിക്കും. പരീക്ഷാ സമ്മര്‍ദം നിയന്ത്രിക്കാനായി വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ കൗണ്‍സലിങ് സേവനം തുടങ്ങി.
"
https://www.facebook.com/Malayalivartha