സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് പത്മവിലാസത്തില്‍ മോഹന്‍ രാജ്(72) ആണ് മരിച്ചത്. കാര്‍ത്തികപ്പള്ളി ഡാണാപ്പടി റോഡില്‍ വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിന് വടക്കുവശം വെച്ച് തിങ്കള്‍ വൈകുന്നേരം 6 മണിയോടെയാണ് അപകടം സംഭവിച്ചത്.
മോഹന്‍രാജ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മോഹന്‍ രാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഭാര്യ: മീരാബെന്‍, മകള്‍: പൂര്‍ണിമ മോഹന്‍രാജ്.
https://www.facebook.com/Malayalivartha























