അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ച ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍..

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി ശക്തിപ്പെടുത്തുമെന്നും സവിശേഷ വിദ്യാലയങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായെന്നും മന്ത്രി വി.ശിവന്‍കുട്ടി .
അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ച ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അക്കാഡമിക മോണിറ്ററിംഗ് ശക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാകുകയും ചെയ്യും.
കുട്ടികളെ നിരന്തരമായി വിലയിരുത്തുകയും പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥയുമുണ്ടാക്കും. ജൂലായ് 15നകം പ്രഥമാദ്ധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കും. എല്ലാ അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് 19ന് ക്ലസ്റ്റര്‍ പരിശീലനവും നല്‍കും. ഈ വര്‍ഷം മുതല്‍ സവിശേഷ ബധിര വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പാഠപുസ്തകങ്ങളാണ് എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. 30ന് തിരുവനന്തപുരത്തെ ജഗതി ബധിര വിദ്യാലയത്തില്‍ പുസ്തകങ്ങളുടെ പ്രകാശനവും വിതരണവും നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha