Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ലാസ്റ്റ്‌ ഗ്രേഡ് ഒരു ബാലികേറാമലയല്ല

08 AUGUST 2017 04:48 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ ലാസ്റ്റ്‌ ഗ്രേഡ് പരീക്ഷയെ നേരിടാനൊരുങ്ങുന്നവർക്കായി ഇതാ ചില നുറുങ്ങു വഴികൾ. ഇത്തവണത്തെ പരീക്ഷയ്ക്ക് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. അതുകൊണ്ടു തന്നെ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എങ്കിലും ആര്‍ക്കുംതന്നെ വ്യക്തമായ മുന്‍തൂക്കം ഈ പരീക്ഷകളില്‍ അവകാശപ്പെടാന്‍ കഴിയില്ല . മറ്റു പരീക്ഷകളില്‍നിന്നും വ്യത്യസ്തമായൊരു തയ്യാറെടുപ്പും മുന്നൊരുക്കവും ഈ തസ്തികയിലെ പരീക്ഷയ്ക്കു വേണമെന്നത് പഠനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.
ചെറിയൊരു പിഴവു മതി റാങ്കുകള്‍ മാറിമറിയാൻ. അതുകൊണ്ട് സസൂക്ഷ്മം ചിന്തിച്ച പഠിക്കേണ്ടിയിരിക്കുന്നു. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യമായി വേണ്ടത് വ്യക്തമായൊരു കാഴ്ചപ്പാടാണ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വിജയത്തിലേക്കെത്താന്‍ വേണ്ട കൃത്യമായൊരു പഠനപദ്ധതിയും ഉണ്ടാവണം.
പരീക്ഷയുടെ സിലബസ്, വിഷയങ്ങളുടെ പ്രത്യേകത, സമയക്രമം, മാര്‍ക്ക്, പരീക്ഷയുടെ മറ്റു സവിശേഷതകൾ തുടങ്ങിയവയെക്കുറിച്ച വ്യക്തമായ ഒരു ധാരണയുണ്ടാവണം. പൊതുവിജ്ഞാനവും ഗണിതശേഷിയും മാർക്ക് നേടാൻ സഹായിക്കുന്നവയാണ്. സ്കൂൾ ക്ലാസ്സിൽ പഠിച്ച അടിസ്ഥാന വസ്തുതകൾ ഇവിടെ നമുക്ക് പ്രയോജനപ്പെടും.
തൊണ്ണൂറുശതമാനത്തിനും മേലെ മാര്‍ക്കുനേടിയാലേ നല്ലൊരു റാങ്ക് ഉറപ്പാക്കാനാവൂ എന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്. ചില ജില്ലകളില്‍ കട്ട് ഓഫ് മാര്‍ക്ക് 95 പിന്നിട്ട കഥയും നമ്മൾ വിസ്മരിച്ചുകൂടാ.
കഠിനാധ്വാനവും ശ്രദ്ധയും മാത്രമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ വിജയത്തില്‍ പരമപ്രധാന സംഗതികള്‍.
വിഷയങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലണം
നഴ്സറി കുട്ടികള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നത് മുതല്‍ സിവില്‍ സര്‍വീസ് നിലവാരമുള്ള ചോദ്യങ്ങള്‍വരെ ലാസ്റ്റ്‌ഗ്രേഡ് ചോദ്യപ്പേപ്പറില്‍ കണ്ടേക്കാം. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളിലെ ചോദ്യങ്ങള്‍ പൊതുവേ സൂക്ഷ്മതലങ്ങളിലേക്ക് പോകാറില്ല. അതുകൊണ്ടു തന്നെ കഴിയുന്നത്ര ആഴം കുറച്ചു കൂടുതൽ ഏരിയ പഠനത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക. മലയാള ഭാഷയിൽ അമിത ആത്മവിശ്വാസം കൊണ്ടാണു പലർക്കും മാർക്കു നഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ ഭാഷയെയും വിഷയങ്ങളെയും വളരെ തന്മയത്തോടു കൂടി വേണം സമീപിക്കേണ്ടത്. കാരണം മത്സര പരീക്ഷയിൽ ലഭിക്കുന്ന ഓരോ മാർക്കും മൂല്യമേറിയതാണ്. നെഗറ്റീവ് മാർക്കിന്റെ ചതിക്കുഴികളിൽ വീണു പോകാതിരിക്കാനുള്ള കുശാഗ്ര ബുദ്ധിയും ഒരു പഠിതാവിനു ഉണ്ടാവണം.
എങ്ങനെയും വിജയം കൈവരിച്ചേ തീരു എന്ന തീക്ഷ്ണമായ ആഗ്രഹവുമാണു നിങ്ങളെ വിജയത്തിൽ എത്തിക്കുന്നത്. ഭഗീരഥ പ്രയത്നമൊന്നും ഇവിടെ വേണ്ട, വേണമെന്ന് കരുതി പഠിച്ചാൽ മാത്രം മതി. വിജാസ്യം കൈപ്പിടിയിൽ ഒതുക്കാം.
പത്രങ്ങളും ആനുകാലികങ്ങളും പൊതുവിജ്ഞാനത്തിന്റെ വലിയൊരു സ്രോതസ്സാണ്. നിത്യേന പത്രം വായിക്കുന്നത് പരീക്ഷയിൽ ഗുണം ചെയ്യും. ഒരു ദിവസം 5 മണിക്കൂർ പഠിക്കാൻ ഒരു ഉദ്യോഗാര്‍ഥി തീരുമാനിച്ചപ്പോൾ പ്ര‌തിദിനം വിവിധ വിഷയങ്ങളിലെ 150നും 200 നുമിടയിൽ ചോദ്യങ്ങള്‍ പരി‌ശീലിക്കാൻ കഴി‌യും. ഒന്നിലധികം പേർ ചേർന്നു പഠി‌ക്കുമ്പോള്‍ പങ്കുവയ്ക്കലിലൂടെ ഓരോ വിഷയത്തെ കുറിച്ചും കൂടുതൽ അറിയാൻ നമുക്ക് കഴിയും.
ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് പഠിക്കുമ്പോൾ പരന്ന വായനതന്നെ നടത്തണം. അപ്പര്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ കേന്ദ്രീകരിച്ച ഉദ്യോഗാര്‍ഥികള്‍ പഠനം നടത്തുന്നതാവും ഉത്തമം. ചരിത്രവും, ഭൂമിശാസ്ത്രവുമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലകള്‍.ചരിത്രത്തില്‍ ആഴത്തിലേക്ക് പോകാതെ പ്രധാനസംഭവങ്ങള്‍ ചിട്ടയായി ഓര്‍ത്തിരിക്കുകയാണ് വേണ്ടത്. നദികള്‍, തടാകങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവ തീര്‍ച്ചയായും ലാസ്റ്റ് ഗ്രേഡ് പരീക്ഷ ചോദ്യപ്പേപ്പറില്‍ കൂടുതല്‍ ഇടം നേടുന്നവയാണ്.
നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷാവിജയത്തില്‍ പരമപ്രധാനമാണ്. മുന്‍കാല ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നതിലൂടെ പരീക്ഷയ്ക്കുവരാന്‍ പോകുന്ന പല ചോദ്യങ്ങളും മനസ്സിലാക്കാനാവും.
കണക്കിൽ സ്കൂൾ ക്ലാസ്സിൽ പഠിച്ച അടിസ്ഥാനക്രിയകളാണ് ലാസ്റ്റ്‌ഗ്രേഡ് ചോദ്യങ്ങളായി വരിക. അതുകൊണ്ടു തന്നെ അടിസ്ഥാനക്രിയകള്‍ പലവട്ടം ആവര്‍ത്തിച്ച് ചെയ്ത് ഹൃദിസ്ഥമാക്കുന്നതാണ് നല്ലത്. സംഖ്യാശ്രേണികള്‍, ശതമാനം, അനുപാതം, ലാഭം നഷ്ടം, വലിയ സംഖ്യകളുടെ ക്രിയകള്‍ എന്നിവയും അറിഞ്ഞിരിക്കണം. പഠനത്തിൽ ചിട്ടയായ മുന്നേറ്റം ഉറപ്പാക്കിയത് വിജയം കൈപ്പിടിയിൽ ഒതുക്കാൻ ഒരു പ്രയാസവുമുണ്ടാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (2 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (2 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (3 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (3 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (3 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (4 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (5 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (5 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (5 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (5 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (6 hours ago)

Malayali Vartha Recommends