Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സ്‌കൂള്‍ ജീവനക്കാര്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് സിബിഎസ്ഇ യുടെ കർശന നിർദ്ദേശം

14 SEPTEMBER 2017 03:33 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ആദ്യപടിയെന്നോണം സ്‌കൂള്‍ ജീവനക്കാര്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് സിബിഎസ്ഇ കര്‍ശന നിര്‍ദേശം നൽകി. അധ്യാപക - അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യസ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

ഇതിൽ വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സി.ബി.എസ്.ഇ വ്യക്തമാക്കി. സുരക്ഷാപരിശോധന നടത്തി വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും www.cbse.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.

അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനാണ് സുരക്ഷാപരിശോധനയുടെ ചുമതല. വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലും സ്‌കൂളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയവും സി.ബി.എസ്.ഇ.യും കാലാകാലങ്ങളില്‍ നല്‍കിയ മാര്‍ഗരേഖകള്‍ കര്‍ശനമായി നടപ്പാക്കണം സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറില്‍ പറയുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

സ്കൂൾ കോമ്പൗണ്ടിൽ പ്രധാന സ്ഥാനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണം. 24 മണിക്കൂറും ക്യാമറകള്‍ പ്രവർത്തിക്കുന്നുണ്ട്.

മുഴുവന്‍ ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷനും മാനസികാരോഗ്യ പരിശോധനയും നടത്തണം. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പ്യൂണ്‍, അസിസ്റ്റന്റുമാര്‍ എന്നിവരുടെ ഇത്തരത്തിലുള്ള പരിശോധന വിശദമായിത്തന്നെ നടത്തണം.

അംഗീകൃത ഏജന്‍സികളില്‍നിന്നു മാത്രമായിരിക്കണം നിയമനം. നിയമിക്കപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കണം.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപകരക്ഷാകര്‍തൃവിദ്യാര്‍ഥി സമിതി രൂപവത്കരിക്കണം. മതാപിതാക്കളുമായി പതിവായി ആശയവിനിമയം നടത്തണം.

പൊതുസമൂഹത്തിന്റെയും ജീവനക്കാരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരാതികള്‍ പരിഹരിക്കാനും ലൈംഗികാതിക്രമങ്ങള്‍ പരിശോധിക്കാനും സമിതികള്‍ രൂപവത്കരിക്കണം. സമിതികളുടെ വിശദവിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (39 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends