Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ സ്‌കൂളുകളിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയ നടപടി നിര്‍ത്തിവെച്ചു

27 DECEMBER 2017 08:39 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്‌കൂളുകളിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയ നടപടി നിര്‍ത്തിവെച്ചു. സംരക്ഷിത അധ്യാപകരെ എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്മന്റെുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി നിര്‍ദേശിച്ചതോടെയാണിത്. ഈമാസം 23നകം തസ്തിക നിര്‍ണയ നടപടി പൂര്‍ത്തിയാക്കി അധ്യാപക ബാങ്കില്‍ മാറ്റംവരുത്താനിരുന്നതായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ 19ന് തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. തസ്തിക നിര്‍ണയ നടപടി നിര്‍ത്തിവെച്ചത് ഒട്ടേറെ അധ്യാപകരുടെ പുനര്‍വിന്യാസത്തെയും ബാധിക്കും. എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ ബാങ്കില്‍നിന്ന് പുനര്‍വിന്യസിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം 1979ന് മുമ്പുള്ള സ്‌കൂളുകളില്‍ വരുന്ന രണ്ട് അധിക തസ്തികകളില്‍ ഒന്നിലേക്ക് സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കണം. 1979 മേയ് 22ന് ശേഷം നിലവില്‍വന്ന സ്‌കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമിക്കണമെന്നുമായിരുന്നു ചട്ടത്തില്‍ വരുത്തിയ ഭേദഗതി. ഇതാണ് മാനേജര്‍മാര്‍ കോടതിയില്‍ ചോദ്യംചെയ്തതും തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends