ഐഎസ് ആര്‍ഒയില്‍ നിരവധി ഒഴിവുകള്‍

ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍ എസ്.സി തസ്തികയില്‍ 106 ഒഴിവുകള്‍. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് അവസരം. ഇലക്‌ട്രോണിക്‌സ് 32, മെക്കാനിക്കല്‍ 45, കമ്പ്യൂട്ടര്‍ സയന്‍സ് 29 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോ നേടിയ ബി.ഇ/ ബി.ടെക് ബിരുദം. 201718 അധ്യയനവര്‍ഷം കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 2018 ഫെബ്രുവരി 20ന് 35 വയസ്സ്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ എസ്.ബി.ഐ ബ്രാഞ്ചുകള്‍ വഴിയോ ഫീസ് അടക്കാം.
യോഗ്യതയും അക്കാദമിക് മികവിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി എഴുത്തുപരീക്ഷ നടത്തും.
കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷകേന്ദ്രം. ഏപ്രില്‍ 22നായിരിക്കും പരീക്ഷ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.isro.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.
https://www.facebook.com/Malayalivartha