റെയില്‍വേയില്‍ നിരവധി ഒഴിവുകള്‍, അവസാന തീയതി മാര്‍ച്ച് 12

റെയില്‍വേയില്‍ ട്രാക്ക് മെയിന്റെയ്‌നര്‍, ഗേറ്റ്മാന്‍, ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 62,907 ഒഴിവുകളാണുള്ളത്. ട്രാക്ക് മെയിന്റെയ്‌നര്‍ ഗ്രേഡ് 4 (ട്രാക്ക്മാന്‍), ഗേറ്റ്മാന്‍, പോയന്റ്‌സ്മാന്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ്, മെക്കാനിക്കല്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ ഹെല്‍പ്പര്‍, പോര്‍ട്ടര്‍ തസ്തികകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്മന്റെ് ബോര്‍ഡ് നിയമനം നടത്തുന്നത്. ചെന്നൈ ബോര്‍ഡിന് കീഴില്‍ 2979 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഒഴിവുകളും ഇതില്‍ ഉള്‍പ്പെടും.
യോഗ്യത: പത്താം ക്ലാസ്/ െഎ.ടി.ഐ/ നാഷനല്‍ അപ്രന്റീസ്ഷിപ് സര്‍ട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഓരോ ജോലിക്കും അനിവാര്യമായ ആരോഗ്യ, ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം.
പ്രായപരിധി: 2018 ജൂലൈ ഒന്നിന് 18നും 31നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.ജനറല്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി, വിമുക്തഭടന്മാര്‍, അംഗപരിമിതര്‍, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മറ്റു ന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷഫീസ് അടക്കാം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസടക്കാം. ഓണ്‍ലൈന്‍ അല്ലാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചലാന്‍ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഫീസടക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് 12.
അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 17,673 ഒഴിവുകളും വിവിധ സാങ്കേതിക തസ്തികകളില്‍ 8829 ഒഴിവുകളുമുള്‍പ്പടെ 26,502 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ മാത്രം 345 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 ആയിരുന്നത് മാര്‍ച്ച് 5 വരെ നീട്ടി.
https://www.facebook.com/Malayalivartha