Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡയാലിസിസ് ടെക്നോളജി: തൊഴിലവസരങ്ങളേറുന്നു

10 APRIL 2018 04:04 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങള്‍ എന്നാൽ മെഡിസിനും നേഴ്സിങ്ങും മാത്രമല്ല . പാരാ മെഡിക്കല്‍ രംഗത്തും ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. ഡയാലിസിസ് ടെക്നോളജി പാരാ മെഡിക്കൽ രംഗത്ത് ശ്രദ്ധ ആകർഷിച്ചുവരുന്ന മേഖലയാണ്.

വൃക്കകളടെ പ്രവർത്തനം സ്ഥായിയായി തകരാറിലാകുമ്പോൾ ശരീരത്തിൽ അടിഞ്ഞുകൂടന്ന മാലിന്യങ്ങൾ നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. കൈയിലെ രക്തക്കുഴലിലൂടെയാണ് ഹീമോഡയാലിസിസ് ചെയ്യുക. ഇത് കൂടാതെ ഉദരം വഴി ചെയ്യുന്ന ഡയാലിസിസ് ആണ് പെരിട്ടോണിയൽ ഡയാലിസിസ്. ഡയാലിസിസുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ്സാണ് ഡയാലിസിസ് ടെക്നോളജി. ഇന്ത്യയില്‍ ഓരോവര്‍ഷവും ഏകദേശം രണ്ടുലക്ഷം പുതിയ രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സ് കൂടുതല്‍ പ്രസക്തമാകുന്നു.

നെഫ്രോളജി, മെഡിക്കൽ ടെർമിനോളജി, ഹീമോഡയാലിസിസ് ആക്സസ്, അണുബാധ നിയന്ത്രണം എന്നിവയെക്കുറിച്ച് ഈ കോഴ്സ്സിൽ പഠിക്കാം
ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നൽകുന്നത് ഡയാലിലിസ് ടെക്നോളജിസ്റ്റുകളാണ്. ഡയാലിസിസ് ചെയ്യുന്ന വേളകളിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ചുമതലയാണ്.

ഈ വിഭാഗത്തിൽ ഡിപ്ലോമ, ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്സുകളാണു നിലവിലുളളത്. ഡിപ്ലോമ കോഴ്സുകൾ രണ്ടു വർഷം ദൈർഘ്യമുളളതാണ്. രണ്ടുവര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കണമെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം. 17 – 35 ആണ് പ്രായ പരിധി.

കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ കോളേജുകളിലും ഡിപ്ളോമ പഠനത്തിനുള്ള അവസരമുണ്ട്.

ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്കായി http://www.keralaparamedicalcouncil.org/index.php… എന്ന ലിങ്ക് സന്ദർശിക്കുക.

ഡിപ്ലോമ കോഴ്സ് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾ

1. Lourds Hospital Ernakulam (http://www.lourdeshospital.in/lourdes-college-of-paramedica…)
2. Lissie Medical & Education Institute Ernakulam (http://limen.in/)
3. West Fort Institute of Paramedical Science, Thrissur (http://www.wimsc.com/)
4. Academy of Medical Science, Pariyaram Kannur (http://www.mcpariyaram.com)
5. Ananthapuri Hospital, Chackai, Thiruvananthapuram (http://www.ananthapurihospitals.com)
6. Institute of Paramedical Sciences, Anjarakkandy, Kannur (https://www.anjarakandy.in)
7. CSI Medical College, Karakkonam, Thiruvananthapuram (http://www.smcsimch.ac.in)
8. Baby Memorial College of Allied Medical Sciences Kozhikkode (https://babymhospital.org)

ഡിഗ്രി, പിജി കോഴ്സുകള്‍

BSc Dialysis Therapy - കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സിനു (https://www.amrita.edu/) കീഴിലാണ് ഈ കോഴ്സുള്ളത്. 3 വർഷമാണ് കാലാവധി.

Physics, Chemistry, Biology വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ പ്ലസ് ടു വാണ് യോഗ്യത. MSc Dialysis Therapy കോഴ്സും ഇവിടെയുണ്ട്.

വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu) BSc Dialysis Technology Course ഉണ്ട്. ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (https://nims.edu.in/) 2 വർഷത്തെ P.G. Diploma in Dialysis Technology എന്ന കോഴ്സുണ്ട്. ഏതെങ്കിലും വിഷയത്തിലെ ബി എസ് സി ആണ് യോഗ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (4 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (32 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (59 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends