പ്രൊഫഷണല്‍ ഡിപ്ലോമ: ഒന്നാംഘട്ട അലോട്‌മെന്റായി

ഗവ./സ്വാശ്രയ കോളജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചവരുടെ ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അലോട്‌മെന്റ് മെമ്മോ ഏതെങ്കിലും ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഹാജരാക്കി നാല്, ആറ് തീയതികളില്‍ ഫീസ് അടയ്‌ക്കണം. ഫീസ് ബാങ്കില്‍ അടയ്‌ക്കാത്തവരെ ഒഴിവാക്കി രണ്ടാംഘട്ട അലോട്‌മെന്റ് എട്ടിനു പ്രസിദ്ധീകരിക്കും.
രണ്ടാംഘട്ട അലോട്‌മെന്റിനുവേണ്ടിയുള്ള ഓപ്‌ഷന്‍ പുനഃക്രമീകരണം ഏഴിനു വൈകിട്ട് അഞ്ചു വരെ. പുതിയതായി ലിസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്ത കോളജുകളിലേക്കും, കോഴ്‌സുകളിലേക്കും ഇപ്പോള്‍ ഓപ്‌ഷനുകള്‍ നല്‍കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2560361.
https://www.facebook.com/Malayalivartha