Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാസ ഗവേഷകര്‍ക്ക് ആശങ്ക: സൂര്യനിലെ പാടുകള്‍ അപ്രത്യക്ഷമായിട്ട് 16 ദിവസം!

12 JUNE 2019 01:09 PM IST
മലയാളി വാര്‍ത്ത

നാസയുടെ ഉറക്കംകെടുത്തുകയാണ് സൂര്യന്‍. സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാതെ തുടര്‍ച്ചയായി 16 ദിവസങ്ങളായി എന്നതാണ് നാസയെ ആശങ്കയിലാക്കുന്നത്. സൂര്യന്റെ മുഖത്ത് പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും ഇത് സാറ്റലൈറ്റുകളേയും വ്യോമഗതാഗതത്തേയും ബാധിച്ചേക്കാമെന്നതുമാണ് ആശങ്കയ്ക്ക് കാരണം.

പൊതുവേ പൊട്ടിത്തെറികളാലും തിളച്ചുമറിയലുകളാലും നിറഞ്ഞ സൂര്യന്റെ പ്രതലമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ശാന്തമായിരിക്കുന്നത്. ഓരോ 11 വര്‍ഷത്തിലും സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ നേര്‍ എതിരായി സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന മറ്റൊരു പ്രതിഭാസവും സംഭവിക്കാറുണ്ട്. ആ കാലത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തോളം വലുപ്പമുള്ള സണ്‍ സ്പോട്ടുകള്‍ സൂര്യനില്‍ കണ്ടെത്താറുമുണ്ട്.

ഈ സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയിലെ ജീവന് നേരിട്ട് ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭൂമിക്ക് പുറത്തെ സാറ്റലൈറ്റുകളേയും ബഹിരാകാശ സഞ്ചാരികളേയും സോളാര്‍ മിനിമം കാലത്ത് സൂര്യനില്‍ നിന്നും വരുന്ന മാഗ്‌നെറ്റിക് തരംഗങ്ങള്‍ ബാധിച്ചേക്കാം. സോളാര്‍ മിനിമം കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തീഷ്ണമായ തിളച്ചുമറിയലുകളാലും സണ്‍സ്പോട്ടുകളാലും നിറയും.

ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു. അന്ന് ഉത്തരധ്രുവത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഞ്ഞ് വ്യാപിച്ചു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്.

2014-ല്‍ സൂര്യന്റെ പ്രതലത്തില്‍ വലിയ തോതില്‍ സണ്‍സ്പോട്ടുകള്‍ കണ്ടെത്തിയിരുന്നു. അന്നു തന്നെ നാസ 2019-2020 കാലഘട്ടത്തില്‍ സോളാര്‍ മിനിമം പ്രതിഭാസം സംഭവിച്ചേക്കാമെന്ന് പ്രവചിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (7 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (22 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (31 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (42 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (52 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends