സ്ലീപ് പരാലിസിസ് : എന്താണ് സത്യം?

ഇടക്ക് ഞെട്ടി എണീക്കുമ്പോള്‍ അനങ്ങാനാവുന്നില്ല കെട്ടിയിട്ടപോലെ. തികച്ചും യഥാർത്ഥമായതിന്നു തോന്നുന്ന വിചിത്രമായ അനുഭവമായിരിക്കും അപ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്നത്. ലോകമെമ്പാടും ഇത്തരം കഥകൾ പറഞ്ഞു കേൾക്കാറുണ്ട്. വിചിത്രമനുഷ്യനും ആത്‌മാവും മൃഗങ്ങളുമെല്ലാം ഇത്തരം കഥകളിൽ കഥാപാത്രങ്ങളാകാറുമുണ്ട്. പലപ്പോഴും പ്രേത - പിശാച് ബാധയായി ഇത് വ്യാഖ്യാനിക്കപ്പെടാറുമുണ്ട്. ദേഹം വിട്ടു പോകുന്നപോലെയോ, ആരോ അല്ലെങ്കിൽ എന്തോ നെഞ്ചത്തു കയറി ഇരിക്കുന്നപോലെയോ ഒക്കെ ഉള്ള അനുഭവങ്ങൾ പറഞ്ഞു കേൾക്കാറുണ്ട്
പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണിത് .എന്താണ് ഇതിന് പിന്നില്‍?
റെം സ്ലീപ് എന്നാല്‍ റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് ആണിത്. ഉറക്കത്തിന്റെ അഞ്ചാം ഘട്ടമായ ഈ അവസ്ഥയില്‍ കണ്‍പോളകള്‍ക്ക് ഉള്ളില്‍ കൃഷ്ണമണി ചലിച്ചു കൊണ്ടിരിക്കും. ഉറങ്ങുന്നവരെ നിരീക്ഷിച്ചുട്ടുള്ളവര്‍ക്ക് ഈ കണ്ണുകളുടെ ചലനം വ്യക്തമായി കാണാനാകും. മസിലുകള്‍ ഈ സമയത്ത് പാരലൈസ് ആയ അവസ്ഥയിലായിരിക്കുമെന്നതാണ് പ്രത്യേകത.
ഉറക്കത്തിനു 5 ഘട്ടങ്ങളുണ്ട്.
1.ഉറക്കത്തിലേക്ക് വീഴുക
5 മുതല്‍ 10 വരെ മിനിട്ടുകളാണ് ഈ അവസ്ഥയിലുണ്ടാവുക. ഒരു ചെറിയ തടസം പോലും ഉണര്‍ത്തുന്ന അവസ്ഥ
2.ലൈറ്റ് സ്ലീപ്,
ഈ രണ്ടാം ഘട്ടം 20 മിനിട്ടുകള്‍ നീണ്ട് നില്‍ക്കും. ഈ അവസ്ഥയില്‍ കണ്ണ് ചലിക്കില്ല. ഹൃദയനിരക്ക് കുറയുകയും ശരീരത്തിലെ താപനില കുറയുകയും ചെയ്യും. ശരീരത്തിലെ മസിലുകളും അവയവങ്ങളും ഗാഢനിദ്രക്ക് തയ്യാറാകും
3.&4. ഗാഢനിദ്ര
ഗാഢ നിദ്രയുടെ രണ്ട് അവസ്ഥയാണ് ഇത്. മൂന്നാം ഘട്ടം നാലാം ഘട്ടത്തെ അപേക്ഷിച്ച് അത്ര ഗാഢമല്ല. തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ ചെറിയ തോതിലാകും. രക്തം തലച്ചോറില്‍ നിന്ന് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകി തുടങ്ങും. ബോധമില്ലാത്ത അവസ്ഥയാണ് നാലാം ഘട്ടം. ഈ സമയത്ത് ഉണര്‍ന്നാല്‍ തലച്ചോറിന് ബോധാവസ്ഥയിലേക്ക് തിരിച്ചെത്താന്‍ അല്‍പം സമയം വേണ്ടി വരും. ഞെട്ടി ഉണര്‍ന്ന് റിലേ കിട്ടാതെ ഇരിക്കുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടാവും എല്ലാവരും.
5. റെം സ്ലീപ് അഥവാ നിദ്രക്കിടയില്‍ കണ്ണിന്റെ ചലനം
റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ്, ഉറക്കത്തിന്റെ അഞ്ചാം ഘട്ടമായ ഈ അവസ്ഥയില്‍ കണ്‍പോളകള്‍ക്ക് ഉള്ളില്‍ കൃഷ്ണമണി ചലിച്ചു കൊണ്ടിരിക്കും. ശ്വാസോച്ഛാസം ആഴത്തിലുള്ളതാവില്ല, ഹൃദയ നിരക്ക് വര്‍ധിക്കും, അവയവങ്ങളെല്ലാം പാരലൈസായ അവസ്ഥ. ഇതാണ് നാം സ്വപ്‌നം കാണുന്ന സമയവും. വീഡിയോ കാണാം
പുതിയ പഠനം പറയുന്നത് ഈ അവസ്ഥയില്‍ ഉറക്കം തടസ്സപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. മൃഗങ്ങളില്‍ ഓര്‍മ്മ ഇല്ലാതാക്കാന്‍ ഈ ഉറക്കമില്ലായ്മയ്ക്ക് സാധിക്കും. ആ ദിവസത്തില്‍ ചെയ്ത കാര്യങ്ങളില്‍ പലതും മറന്ന് പോവുകയാണ് ചെയ്യുക.
ഓര്‍മ്മയ്ക്ക് റെം സ്ലീപ് അത്യാവശ്യമാണെന്നാണ് പുതിയ പഠനം പറയുന്നത്. മക്ഗില്‍ സര്‍വ്വകലാശാലയില്‍ എലിയില്‍ നടത്തിയ പഠനം ഓര്‍മ്മ തകരാറിന് ഈ ഘട്ടത്തിലെ ഉറക്കം നഷ്ടപ്പെടുന്നത് കാരണമാകുമെന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha