Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിടാതെ താര കുടുംബം


ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു; സംഭവം ഇങ്ങനെ...


സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത.... . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ;സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നപ്പോൾ ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്...


ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...


അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..

ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ അപകടകാരിയോ?

11 APRIL 2018 02:16 PM IST
മലയാളി വാര്‍ത്ത

ഏറ്റവും നൂതന രീതിയിലുള്ള തെരുവ് വിളക്കുകള്‍ ഗേറ്റ്‌സ്ഷീഡ് നഗരത്തെ ഗതികേടിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 5 ജി റേഡിയേഷന്‍ വമിപ്പിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ പ്രദേശവാസികളില്‍ നിദ്രാരാഹിത്യം , മൂക്കില്‍ നിന്ന് രക്തം വരല്‍, ചാപിള്ള പിറക്കല്‍ എന്നിവയെല്ലാം പതിവായിരിക്കയാണെന്ന് പ്രദേശത്തെ ഒരു ശാസ്ത്രജ്ഞനായ മാര്‍ക് സ്റ്റീല്‍ എന്ന 58-കാരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രദേശത്തു തന്നെ 2016 സെപ്റ്റംബറില്‍ ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം മൂന്നു സ്ത്രീകള്‍ക്ക് ഗര്‍മഭമലസല്‍ ഉണ്ടായെന്നും, മറ്റൊരു സ്ത്രീ മൂന്നു മണിക്കൂര്‍ മാത്രം ജീവനുണ്ടായിരുന്ന, അംഗവൈകല്യമുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചതെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ ഉണ്ടാകാന്‍ കാരണം ഇതിന്റെ ട്രാന്‍സ് മിറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത് ആളുകളുടെ ശയനമുറിയിലുള്ള ജനാലയ്ക്കരികിലാണ് എന്നതാണത്രേ.

ഗേറ്റ്ഷീഡ് കൗണ്‍സില്‍ ഈയാഴ്ചയുടെ തുടക്കത്തില്‍, ഇത്തരം പരിഭ്രാന്തി പരത്തുന്ന കഥകളില്‍ വിശ്വസിക്കരുതെന്നും 5ജി റേഡിയേഷന്‍ ഇങ്ങനയുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ ലൈറ്റിന്റെ ട്രാന്‍സ്മിറ്ററുകള്‍ പുറത്തു വിടുന്ന ഇഎംഎഫ് റേഡിയേഷന്‍, ശരീര കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തി ജീനിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരത്തിലെ നൈട്രജന്‍ മോണോക്‌സൈഡ് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സാര്‍ലാന്‍ഡിലെ പ്രൊഫസര്‍ യൂള്‍റിച്ച് വാണ്‍കേ അംഗീകരിക്കുന്നുണ്ട്.

ഇഎംഎഫുമായി ബന്ധപ്പെട്ടള്ള പ്രവര്‍ത്തനം നടത്തുന്ന യൂറോപ്യന്‍ അക്കാഡമി ഫൊര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ ഘടകം, ഇത്തരം റേഡിയേഷനുകള്‍ കാന്‍സര്‍, നിദ്രാരാഹിത്യം, മാനസിക ആരോഗ്യത്തിലെ ക്രമമില്ലായ്മ എന്നിവയ്‌ക്കൊക്കെ കാരണമാകുന്നുണ്ടെന്ന് നിരീക്ഷിച്ചു.

യുകെ ടെലികോം കൂടുതല്‍ വിളക്കുകളും മൊബൈല്‍ ടവറുകളുമൊക്കെ സ്ഥാപിച്ച് 2020 ഓടെ ബ്രിട്ടനില്‍ 5ജി സേവനം ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ ഗേറ്റ്ഷീഡില്‍ അവ സ്ഥാപിക്കുന്നതിന് മുമ്പ് മറ്റേതെങ്കിലും ബറോയില്‍ (ചുറ്റുമതിലുള്ള ചെറിയ പട്ടണം) അത് പരീക്ഷിച്ചു നോക്കാന്‍ രഹസ്യമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇഎംഎഫ് പ്രസരിപ്പിക്കുന്ന 37,000 വിളക്കുകാലുകളുള്ള പ്രസ്തുത പ്രദേശത്തു നിന്നും കുരുവികളും പറക്കുന്ന ഷഡ്പദങ്ങളുമൊക്കെ തീര്‍ത്തും ഇല്ലാതായിരിക്കുന്നുവെന്നും ഒരു പ്രാദേശിക ശാസ്ത്രജ്ഞനായ സ്റ്റീല്‍ അഭിപ്രായപ്പെട്ടു. ഇതേ കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം. ഇത്തരം പ്രസരണങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും ഇത് ജനിതക ഘടനക്ക് മാറ്റം വരുത്താനിടയാക്കുന്നതിനാല്‍ ഇത് ഗര്‍ഭമലസാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് മുന്‍കാല പഠനങ്ങള്‍ പറയുന്നത്.

എംഎഫ് റേഡിയേഷനിടയിലാണ് സകലരും ജീവിക്കുന്നതെന്നതിനാല്‍ അതേ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഎം എഫിനെ മനുഷ്യന് ഉപദ്രവഹേതുവായ ഒരു പ്രതിഭാസമായി തന്നെയാണ് ലോകാരോഗ്യ സംഘടന വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. എങ്കിലും വൈദ്യുത കാന്തിക തരംഗങ്ങളോട് അധിക സംവേദിയായ അവസ്ഥ മനുഷ്യര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കുന്നില്ല. ചിലരില്‍ തലവേദന, മന്ദത, മാനസിക സമ്മര്‍ദ്ദം എന്നിവ ഇഎംഎഫ് ഉളവാക്കുന്നുണ്ടെന്ന് മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്.

ശാസ്ത്രത്തിന്റേയും ആരോഗ്യ സംഘടനകളുടെയും ഭാഗത്തു നിന്ന്, ഇവ ദോഷകരമാണെന്ന കൃത്യമായ തെളിവ് കിട്ടുന്ന കാലം വരെ കാത്തിരിക്കുന്നത് ആരോഗ്യസംബന്ധിയായതും സാമ്പത്തികവുമായ വലിയ പ്രതിസന്ധികള്‍ക്ക് വഴി വയ്ക്കുമെന്നും ആസ്‌ബെസ്റ്റോസ്, ലെഡഡ് പെട്രോള്‍, പുകയില എന്നിവയുടെ കാര്യത്തില്‍ ഇതു പോലെയാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസംബഌ മുന്നറിയിപ്പ് നല്‍കുന്നു.

ഇഎംഎഫ് ശാസ്ത്രജ്ഞര്‍ എന്ന് അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയിലെ ഡോക്ടര്‍മാരടങ്ങിയ ഒരു സംഘം ഗവേഷകര്‍, ലോകാരോഗ്യ സംഘടനയോട് ഇഎംഎഫിനെ സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അഭ്യര്‍ത്ഥിച്ചിരിക്കയാണ്. കൂടാതെ ഇതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്തേണ്ടതുണ്ടെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

2015 ജനുവരിയില്‍ പൊതുസമൂഹം ഇലക്ടോമാഗ്നറ്റിക് വികിരണങ്ങള്‍ക്ക് അമിതമായി വിധേയരാകുന്നത് തടഞ്ഞുകൊണ്ട് ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നു. ഇതില്‍ മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള നഴ്‌സറികളില്‍ വൈ ഫൈ ഉപയോഗം പൂര്‍ണ്ണമായും തടയുന്നതായിരുന്നു ഈ നിയമം. പഠനാവശ്യങ്ങള്‍ക്കുമാത്രമായിട്ടേ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള വിദ്യാലയങ്ങളില്‍ വൈഫൈ പ്രവര്‍ത്തിപ്പിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2016 ഫെബ്രുവരിയില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 220 ശാസ്ത്രജ്ഞന്മാര്‍ ഒപ്പുവച്ച ഒരു അന്താരാഷ്ട്ര അഭ്യര്‍ത്ഥനയില്‍ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോടും ലോകാരോഗ്യ സംഘടനയോടും ആവശ്യപ്പെട്ടിരുന്നു.

യൂറോപ്യന്‍ അക്കാഡമി ഫോര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ അഭിപ്രായപ്രകാരം ഇഎംഎഫുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ, ആ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന കേന്ദ്രങ്ങളെ നമ്മില്‍ നിന്ന് അകറ്റുക എന്നത് മാത്രമേയുള്ളൂ എന്നാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകൾ ; സെപ്തംബർ 28 വരെ അപേക്ഷിക്കാം  (21 minutes ago)

മാനത്തുകണ്ട ലാലേട്ടൻ; മേഘത്തിൽ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ രൂപം; കൗതുകത്തോടെ സൂപ്പർതാരവും  (22 minutes ago)

അനിൽ കപൂറിന്റെ ആരോ​ഗ്യരഹസ്യവും ഭക്ഷണരീതികളും അറിയേണ്ടേ ...?  (30 minutes ago)

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി  (32 minutes ago)

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പു  (33 minutes ago)

ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറ  (42 minutes ago)

ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ; ഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം  (42 minutes ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു.. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി  (43 minutes ago)

നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടി; സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാൻ; കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധ  (47 minutes ago)

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം  (54 minutes ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (1 hour ago)

ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അധിക സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്  (1 hour ago)

പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും  (1 hour ago)

സവാളവില കുതിച്ചുയരുന്നു  (1 hour ago)

ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...  (1 hour ago)

Malayali Vartha Recommends