സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് അസിനും രാഹുലുമെന്ന് അക്ഷയ് കുമാര്‍

നടി അസിന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. അസിന്റെ വിവാഹത്തിന് മുന്‍കൈയെടുത്തത് ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസിന്റെ വിവാഹവിശേഷങ്ങളെ കുറിച്ച് അക്ഷയ് മനസ് തുറന്നു. അസിന്റെയും രാഹുലിന്റെയും ജീവിതത്തില്‍ അക്ഷയ് കുമാറിനുള്ള പങ്ക് വളരെ വലുതാണ്. അക്ഷയ് കുമാറാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയത്. വിവാഹം തീര്‍ത്തും സ്വകാര്യമാക്കിയതിനെ കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറക്കുന്നു.
എല്ലാ ചടങ്ങുകളും നല്ല രീതിയില്‍ നടന്നു. വളരെ മനോഹരമായ ചടങ്ങായിരുന്നു എന്നാണ് അക്ഷയ് കുമാര്‍ വിവാഹത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് അസിനും രാഹുലും. അവരുടെ സ്വകാര്യതയെ എല്ലാവരും ബഹുമാനിച്ചു. അതാണ് സംഭവിച്ചതെന്നും അക്ഷയ് പറയുന്നു. അവരിപ്പോള്‍ വളരെ സന്തോഷവാന്മാരാണ്. ആ സ്‌നേഹം എന്നെയും സന്തോഷിപ്പിയ്ക്കുന്നു. ഈ സ്‌നേഹം എന്നെന്നും അവര്‍ക്കൊപ്പമുണ്ടാവട്ടെ അക്ഷയ് കുമാര്‍ പറഞ്ഞു.
വധുവിന്റെ പക്ഷത്തുനിന്നാണോ, വരന്റെ പക്ഷത്തു നിന്നാണോ വിവാഹത്തില്‍ പങ്കെടുത്തത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ രണ്ടു പേരുടെ പക്ഷത്തു നിന്നുമാണ് പങ്കെടുത്തതെന്ന് നടന്‍ പറഞ്ഞു.തലസ്ഥാന നഗരമായ ദില്ലിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ വച്ച് ജനുവരി 19, വെള്ളിയാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 200 പേര്‍ കല്യാണത്തില്‍ പങ്കെടുത്തു. 23 ന് മുംബൈയില്‍ വിവാഹ സത്കാരം നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha