ബോളിവുഡ് നടി രവീണ ടണ്ടന്‍ ആപ്പിലാകുന്നു

നാലു വര്‍ഷം മുമ്പ് കൊടുത്ത ഇന്റര്‍വ്യൂ, അത് ഇപ്പോള്‍ വലിയ പൊല്ലാപ്പുണ്ടാക്കുമെന്ന് ആരു കരുതി. എന്നാല്‍ ആ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായതോടെ ബോളിവുഡ് നടി രവീണ ടണ്ടന്‍ ആപ്പിലായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കെതിരേ മോശമായി സംസാരിച്ചു എന്ന പേരിലാണ് ഇപ്പോള്‍ രവീണയുടെ പേരിലെ വിവാദം. ഒരു ചാനല്‍ അഭിമുഖത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മോശമായി സംസാരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ നാലുവര്‍ഷം മുമ്പ് അഭിനയിച്ച സിനിമയില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷമാണ് ചെയ്തതെന്നും അതിലെ കഥാപാത്രത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ സംസാരിച്ചതെന്നുമാണ് രവീണ പറയുന്നത്. എന്നാല്‍ അന്നത്തെ വീഡിയോ ഇപ്പോള്‍ ആരോ ഇറക്കിയതോടെ വീഡിയോ വൈറലാവുകയായിരുന്നു. തുടര്‍ന്നാണ് രവീണ മറുപടിയുമായി രംഗത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha