നടി സണ്ണിലിയോണിന് ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ഖാന്റെ പിന്തുണ

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തരംതാണ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അഭിമുഖത്തില്‍ അവ കുലീനമായി നേരിട്ട നടി സണ്ണിലിയോണിന് ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ഖാന്റെ പിന്തുണ. എന്നാല്‍ ഒട്ടും പ്രകോപിതയാകാതെ അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചതിനെ അഭിനന്ദിച്ച്
ആമീര്‍ഖാന്‍ സണ്ണിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുള്ള കാര്യം സണ്ണിയെ നേരിട്ട് ഫോണില്‍ വിളിച്ച് അറിയിച്ചത്. ആമീര്‍ഖാന്റെ നേരിട്ടുള്ള അനുകൂല പ്രതികരണം അറിഞ്ഞതോടെ ഏറെ ആകാംഷയിലും സന്തോഷത്തിലുമാണ് താന്‍ എന്ന് പി.ടി.ഐയോട് താരം പറഞ്ഞു.
പോര്‍ണോഗ്രാഫി രംഗത്തുനിന്ന് സിനിമയിലെത്തിയ സണ്ണി ഇന്ത്യന്‍ സംസ്‌കാരത്തിനുതന്നെ ഭീഷണി എന്ന മട്ടിലായിരുന്നു ചോദ്യങ്ങള്‍. പല സൂപ്പര്‍ താരങ്ങളും മുന്‍ കാലങ്ങളില്‍ സണ്ണിലിയോണിനൊപ്പം അഭിനയിക്കാന്‍ കൂട്ടാക്കിയിട്ടില്ല. താന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആമീര്‍ഖാന്‍ എന്നും തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തില്‍ ഇതൊരു വലിയ വഴിത്തിരിവിനു കാരണമാകും എന്ന പ്രതീക്ഷയോടെയാണ് താരം. മുന്‍നിര നടിമാരായ അനുഷ്‌ക ശര്‍മ, അലിയ ഭട്ട്, മുന്‍കാല സൂപ്പര്‍താരം ഋഷി കപൂര്‍ എന്നിവര്‍ സണ്ണിയെ ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha