പുതിയ സിനിമയുടെ പോസ്റ്ററില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന പേരില്‍ അജയ് ദേവഗണെതിരെ കേസ് ഫയല്‍ ചെയ്തു

തന്റെ പുതിയ ചിത്രമായ 'ശിവായ്'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഹിന്ദുമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന പേരില്‍ ബോളിവുഡ് നടന്‍ അജയ് ദേവഗണെതിരെ ഡല്‍ഹി തിലക്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കംപ്ലൈന്റ്‌റ് രജിസ്റ്റര്‍ ചെയ്തു. കംപ്ലൈന്റില്‍ പറയുന്നത് പ്രകാരം അജയ് ദേവഗണ്‍ ശിവന്റെ രൂപത്തിലുള്ള മഞ്ഞുമലയില്‍ ഷൂസിട്ടു കൊണ്ട് കയറുന്നതാണ് പരാതിക്കാരെ ചൊടിപ്പിച്ചത്.
ശിവനിലും ഹിന്ദു മതത്തിലും വിശ്വസിക്കുന്നവരെ അവഹേളിക്കുന്ന തരത്തിലാണ് ഈ പോസ്റ്ററെന്നും പരാതിയില്‍ പറയുന്നു. നേരത്തെ തന്നെ ശിവന്റെ ത്രിശൂല രൂപത്തിലുള്ള മഞ്ഞ് കൊണ്ടുള്ള രൂപം പിടിച്ചുകൊണ്ടു നില്ക്കുന്ന ഫോട്ടോ വിവാദത്തിനിരയായിരുന്നു. നടന്‍ തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഒക്ടോബര്‍ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha