അഷിഖീ 3 സിദ്ധാര്‍ദ്ധ് മല്ഹോത്രയും ആലിയ ഭട്ടും ജോഡികള്‍

മഹേഷ് ഭട്ടിന്റെ അഷിഖീ 3 ചിത്രീകരണം ആരംഭിക്കാനോരുങ്ങുന്നു. 1990 മഹേഷ് ഭട്ട് സംവിധാനം ചെയ്ത് രാഹുല്‍ റോയ്,അനു വര്‍ഗീസ് എന്നിവര് അഭിനയിച് ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും തരംഗമായിരുന്നു.
2013ല്‍ മോഹിത് സുറി ആദിത്യ റോയ് കപൂറിനെയും ശ്രദ്ധ കപൂറിനെയും ജോഡികളാക്കി അഷിഖീ 2 പുരത്തിറക്കിയിരുന്നു. ചിത്രം ഒരു മ്യുസികല്‍ ഹിറ്റായിരുന്നു. ഇന്ത്യ മുഴുവന്‍ ചിത്രത്തിലെ ഗാനങ്ങള്‍ അലയടിച്ചു.
ചിത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ അഷിഖീ 3 മഹേഷ് ഭട്ട് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ താര ജോടികളായി സിദ്ധാര്‍ദ്ധ് മല്ഹോത്രയും ആലിയ ഭട്ടും അഭിനയിക്കും. അഷിഖീ 3 ല്‍ ഹൃതിക് രോശാന്‍ നായകനുകുന്നു എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. സംവിധയകന്‍ മഹേഷ് ഭട്ടാണ് ചിത്രത്തിലേക്ക് ഇവരെ തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. കാസ്റ്റിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും ഭട്ട് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha