ഹിമേഷ് രെഷമ്യയ്ക്ക് കാമുകി; ഭാര്യ അടിച്ച് പിരിഞ്ഞു

ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു വിവാഹമോചന വാര്‍ത്തകൂടി പുറത്ത് വന്നു. ഗായകനും നടനുമായ ഹിമേഷ് രെഷമ്യയും ഭാര്യ കൊമാലും 22 വര്‍ഷത്തെ ജീവിതയാത്രയ്ക്ക് ശേഷം വേര്‍പിരിയുന്നു. ഹിമേഷിന് ടി.വി താരം സോണിയ കപൂറുമായുള്ള വഴിവിട്ടബന്ധമാണ് വിവിഹമോചനത്തിലേക്ക് നയിച്ചതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. താരം കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. പരസ്പരസമ്മതത്തോടെയാണിതെന്ന് താരം വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ട് പേരും പരസ്പര ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. ' ഞാനെന്നും കുനാലിന്റെ കുടുംബത്തിലെ അംഗമായിരിക്കും അതുപോലെ കുനാല്‍ തിരിച്ചും' ഹിമേഷ് ട്വീറ്റ് ചെയ്തു. ഇതേ വാചകം തന്നെയാണ് കുനാല്‍ മുംബൈ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലും പറയുന്നത്. ഇരുപത്തിയൊന്നാം വയസിലാണ് താരം വിവാഹം കഴിച്ചത്. എന്നാല്‍ കുറേ നാളായി ഇരുവരും വേര്‍ പിരിഞ്ഞ് താമസിക്കുകയാണെന്ന് ഹിന്ദി പത്രങ്ങള്‍ പറയുന്നു.
സ്വയം എന്നൊരു മകനുണ്ട് രണ്ട് പേര്‍ക്കും. പാട്ടുകാരനായി കരിയര്‍ തുടങ്ങിയ ഹിമേഷ് നടനും സംഗീത സംവിധായകനും നിര്‍മ്മാതാവുമായി പെട്ടെന്നാണ് വളര്‍ന്നത്. ബോളിവുഡിലെ ചുംബന വീരന്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ലിപ്പ്‌ലോക്കില്ലാത്ത സിനിമകള്‍ ഈ 43കാരന്റേതായി പുറത്ത് വന്നിട്ടില്ല.
സോണിയ കപൂറുമായി താരത്തിനുള്ള ബന്ധമാണ് വേര്‍പിരിയലിലേക്ക് നയിച്ചത്. ഹിമേഷിന്റെ മുംബൈയിലെ ഫ്‌ലാറ്റിലും സ്റ്റുഡിയോയിലും സോണിയ നിത്യ സന്ദര്‍ശകിയാണ്. കുനാല്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും ഹിമേഷ് വഴങ്ങിയില്ല. ബോളിവുഡിലെ വിലകൂടിയ ഗായകനും സംഗീത സംവിധായകനുമാണ് ഹിമേഷ്. ഭാര്യ സമപ്രാക്കാരിയായതാണ് ഹിമേഷിന്റെ പ്രശ്‌നമെന്ന് മുംബൈ മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha