വിളിച്ചുവരുത്തി എട്ടിന്റെ പണിയും കിട്ടി; രാംദേവിനു മുന്നില്‍ മുട്ടുമടക്കി നടന്‍ രണ്‍വീര്‍ സിങ്

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിന് സിനിമയില്‍ ചുവടുവെക്കാന്‍ അറിയാമായിരിക്കും. പക്ഷേ യോഗ ചെയ്യാന്‍ ഒട്ടുമറിയില്ലെന്നു നടനു തെളിയിക്കേണ്ടി വന്നു. യോഗാചാര്യന്‍ ബാബാ രാംദേവിനെ വെല്ലുവിളിച്ചതും പോര അദ്ദേഹത്തിനു മുന്നില്‍ നടന്‍ മുട്ടുമടക്കി തോറ്റു നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു കഴിഞ്ഞ ദിവസം.
ആജ് തക് എന്ന ചാനല്‍ പരിപാടിയിലെത്തിയ രണ്‍വീര്‍ തനിക്കൊപ്പം ചുവടുവെക്കാന്‍ രാംദേവിനെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് നൃത്തമറിയില്ലെന്ന് രാംദേവ് അറിയിച്ചെങ്കിലും രണ്‍വീര്‍ വിട്ടില്ല. ഒടുവില്‍ ബാജിറാവു മസ്താനിയിലെ ഗാനത്തിന് ഇരുവരും യോഗയും നൃത്തവും ചേര്‍ന്നുളള നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കുകായിരുന്നു.
പിന്നീട് രാം ദേവ് യോഗാഭ്യാസങ്ങള്‍ തുടങ്ങിയതോടെയാണ് നടന്‍ വിയര്‍ത്തുപോയത്. രാംദേവ് കഠിനങ്ങളായ യോഗാഭ്യാസങ്ങള്‍ പുറത്തെടുത്ത് വിസ്മയിപ്പിച്ചു. പരാജയം സമ്മതിച്ച രണ്‍വീറിനെ രാംദേവ് എടുത്തുയര്‍ത്തി രണ്ടുവട്ടം അന്തരീഷത്തില്‍ വട്ടം കറക്കിയതിനുശേഷമാണ് താഴെ വച്ചത്.
നൃത്തം ചെയ്ത് രണ്‍വീര്‍ കിതച്ചു പോയെങ്കിലും യാതൊരു ക്ഷീണവുമില്ലാതെയാണ് രാംദേവ് വേദി വിട്ടത്. ബാബാ രാംദേവിന്റെ ജീവചരിത്രം സിനിമയാകുമ്പോള്‍ താനാണ് രാംദേവായി അഭിനയിക്കുകയെന്നാണ് നടന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha