ഷാറൂഖിന്റെയും സണ്ണിലിയോണിന്റെയു ട്വിറ്റര്‍ ചാറ്റ് കണ്ടോ..സണ്ണിയ്ക്കു കിങ് ഖാനോടു പറയാനുളള കാര്യം

ബോളിവുഡിലെ കിങ് ഖാന്‍ ഷാറൂഖിന്റെയും നടിയും മുന്‍ പോണ്‍ താരവുമായിരുന്ന സണ്ണിലിയോണിന്റെയും ട്വിറ്റര്‍ ചാറ്റ് വിശേഷങ്ങളാണിപ്പോള്‍ ബി ടൗണ്‍ പ്രേക്ഷകരുടെ ചര്‍ച്ച. ഡിസംബര്‍ 26 നു പുറത്തിറങ്ങുന്ന ഷാറൂഖ് ചിത്രം റായീസുമായി ബന്ധപ്പെട്ടാണ് താരങ്ങളുടെ ട്വിറ്റര്‍ ചാറ്റ്.
ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് റയീസ് തിയറ്ററുകളിലെത്തുന്നത്. ഹൃത്വിക് റോഷന്റെ കാബിലാണ് റയീസിന്റെ മുഖ്യ എതിരാളി, റീലീസിങ് തിയ്യതി സംബന്ധിച്ച് ഇരു ചിത്രത്തിന്റെ നിര്‍മ്മാതാക്കളും നടന്മാരും തമ്മില്‍ വാഗ്വാദത്തിലായിരുന്നു.
റയീസിന്റെ ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരമാണ് ലഭിക്കുന്നത്. രണ്ടു ദിവസത്തിനുളില്‍ ലക്ഷ കണക്കിനു ആളുകളാണ് ട്രെയിലര്‍ കണ്ടത്. സണ്ണി ലിയോണ്‍ ചിത്രത്തിന്റെ ഭാഗമാണെന്നുള്ളത് പ്രേക്ഷകര്‍ക്കുളള സര്‍പ്രൈസ് ആയിരുന്നു.ചിത്രത്തില്‍ ഒരു ഐറ്റം ഗാനത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഷാറൂഖിനെ കൂടാതെ മഹീറാ ഖാന്‍ നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തന്നെ ചിത്രത്തിന്റെ ഭാഗമാക്കിയതിന് ഷാറൂഖാന് നന്ദി പറഞ്ഞ കൊണ്ടുള്ളതായിരുന്നു സണ്ണി ലിയോണിന്റെ ട്വീറ്റ്.
തനിക്ക് അവസരം തന്നതിന് ചിത്രത്തിന്റ സംവിധായകന്‍ രാഹുല്‍ ധോളക്യയ്ക്കും സണ്ണി നന്ദി പറയുന്നു.
''നിങ്ങള്‍ വളരെ മനോഹരിയാണ് .റയീസില്‍ താങ്കളുടെ പ്രകടനം ഉള്‍പ്പെടുത്തിയതിനു നന്ദി എന്നായിരുന്നു ബി ടൗണില്‍ സ്ത്രീകളുടെ ഇഷ്ട നടന്‍ എന്നു കൂടി അറിയപ്പെടുന്ന ഷാറൂഖിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha