കിംഗ് ഖാനൊപ്പം സണ്ണി ലിയോണിന്റെ ഡാന്‍സ് പാര്‍ട്ടി; റയീസിലെ വീഡിയോ സോങ് കിടു

സണ്ണി തരംഗം വീണ്ടും. ഷാരൂഖ് ആരാധകര്‍ കാത്തിരിക്കുന്ന െ്രെകം ആക്ഷന്‍ ത്രില്ലര്‍ റയീസിലെ സണ്ണി ലിയോണിന്റെ ഡാന്‍സ് നമ്പര്‍ പുറത്തെത്തി. സീനത്ത് അമന്‍ അഭിനയിച്ച് 1980ല്‍ പുറത്തുവന്ന 'കുര്‍ബാനി'യിലെ നിത്യഹരിതഗാനം 'ലൈലാ മേ ലൈലാ'യെ ഓര്‍മ്മിപ്പിക്കുന്നതാണ് റയീസിലെ പാട്ട്. പവ്‌നി പാണ്ഡെയാണ് ആലാപനം. ബോസ്‌കോസീസര്‍ നൃത്തസംവിധാനം.
രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ്. റയീസ് അലാം. റയീസ്ഖാന്റെ സാമ്രാജ്യം തകര്‍ക്കാനും ജയിലഴിക്കകത്താക്കാനും പ്രയത്‌നിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തിലുണ്ട്. തൊണ്ണൂറുകളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം. ജനുവരി 25നാണ് റിലീസ്.
https://www.facebook.com/Malayalivartha