ദന്‍ഗല്‍ന് ആദ്യ ദിനം ലഭിച്ചത് 30 കോടി; മൂന്ന് ദിവസം കൊണ്ട് 100 കോടി വാരുമെന്ന്

അമീര്‍ ഖാന്റെ പുതിയ ചിത്രമായ ദന്‍ഗല്‍ റിലീസിംഗ് ദിവസം വാരിക്കൂട്ടിയത് 30 കോടി. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് കണക്കുകള്‍ പുറത്തുവിട്ടത്. ദന്‍ ഗല്‍ നോട്ട് നിരോധനത്തെ ഇടിച്ചുവീഴ്ത്തിയെന്നും ബോക്‌സോഫീസിന് തീപിടിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആദ്യ ദിനം 29.78 കോടി രൂപയാണ് ദന്‍ ഗല്‍ ബോക്‌സോഫീസില്‍ വാരിയത്. ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 100 കോടി കവിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 23 വെള്ളിയാഴ്ചയാണ് ദന്‍ ഗല്‍ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തെ കുറിച്ച് പുറത്തുവന്ന മികച്ച പ്രതികരണങ്ങള്‍ വരും ദിനങ്ങളില്‍ ചിത്രത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയില്‍ 4300 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിദേശങ്ങളിലായി 1000 സ്‌ക്രീനുകളിലും. നോര്‍ത്ത് അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
സല്‍മാന്‍ ഖാന്റെ ചിത്രമായ സുല്‍ത്താനെക്കാള്‍ മികച്ച പ്രതികരണമാണ് സല്‍മാന്‍ ഖാന്‍ തന്നെ ദന്‍ ഗലിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha