വിവാദങ്ങള്‍ക്ക് വിട, വെക്കേഷന്‍ ആഘോഷിച്ച് ഐശ്വര്യ റായ്യും കുടുംബവും

അഭിഷേക് ബച്ചനും ആരാധ്യയ്ക്കുമൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഐശ്വര്യ റായ്. മകളോടൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിനിമാ താരത്തിനുമപ്പുറം കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും.
2010ല്‍ പുറത്തിറങ്ങിയ ഗുസാരി എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ 2015ല്‍ ജബ്‌സ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏയ് ദില്‍ഹെ മുഷ്‌കിലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറുമായുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ്ബി രംഗത്തു വന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുടുംബ ജീവിതത്തിലെ പ്രശ്‌നം കാരണം ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബച്ചന്‍ കുടുംബം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha