സൗഹൃദം പുതുക്കാനെത്തിയ നടനെ നടി നൈസായിട്ട് ഒഴിവാക്കി

ബിപാഷ ബസുവിനെയും റാണ ദഗ്ഗുബതിയെയും ആരും മറക്കാനിടയില്ല. 'ദം മറു ദം' എന്ന സിനിമയില്‍ ഇരുവരും നായിക നായകന്മാരായിട്ടാണ് എത്തിയത്. ചിത്രത്തിലെ 'ദി അമോ' എന്ന പാട്ട് ഹിറ്റായിരുന്നു. 'ദം മറു ദം' സിനിമക്ക് ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. നാളുകള്‍ക്ക് ശേഷം ഇരുവരും അടുത്തിടെ കണ്ടുമുട്ടിയിരുന്നു. എന്നാല്‍ സൗഹൃദം പുതുക്കാനെത്തിയ റാണയെ നടി മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
അടുത്തിടെ ബിപാഷ ഹൈദരാബാദില്‍ ഒരു ചാരിറ്റിയുടെ കീഴില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ റാണയുണ്ടാവുമെന്ന് താരം കരുതിയിരുന്നില്ല. എന്നാല്‍ റാണ് അവിടെ എത്തുകയായിരുന്നു.
പഴയ ബന്ധം ഇല്ലെങ്കിലും ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ഒരു ഹായ് പറയുമെന്ന് അവിടെയുണ്ടായിരുന്നവര്‍ കരുതിയിരുന്നു. താരങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നു ഞെട്ടി. തുടര്‍ന്ന് ഇരുവരും കുറച്ച് നേരത്തേക്ക് നിശ്ചലമായി പോവുകയായിരുന്നു. ബിപാഷയും റാണയും പരസ്പരം സൗഹൃദം കൈമാറാനുള്ള വേദിയായി അതിനെ പരിഗണിച്ചിരുന്നില്ല.
പരിപാടിക്കിടെ ബിപാഷയുമായി സംസാരിക്കാന്‍ താല്‍പര്യം കാണിച്ച റാണയെ നാടകീയമായി തന്നെ നടി ഒഴിവാക്കുകയായിരുന്നു. ബിപാഷ കുഴിച്ച കുഴിയില്‍ റാണ വീഴുകയായിരുന്നു. ഇരുവരും തമ്മില്‍ പിരിഞ്ഞ സമയത്ത് ബിപാഷയുടെ ഹൃദയം തകര്‍ന്ന അവസ്ഥയായിരുന്നെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. തുടര്‍ന്ന് റാണയെ നടി അവഗണിക്കുകയായിരുന്നു.
ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അത് തന്നെ തുടരുകയാണെന്നുമാണ് റാണ പറയുന്നത്. മാത്രമല്ല ' ദം മറു ദം ' സിനിമയിലെ റോഹന്‍, അഭിഷേക്, ബിപാഷ എല്ലാവരും എന്റെ കൂട്ടുകാര്‍ ആണെന്നും താരം പറയുന്നു.
റോഹന്‍ സിപ്പി സംവിധാനം ചെയ്ത സിനിമയാണ് 'ദം മറു ദം'. അഭിഷേക് ബച്ചന്‍, ബിപാഷ ബസു, റാണ ദഗ്ഗുബതി, ആദിത്യ പഞ്ചോളി എന്നിവരായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഇന്ത്യന്‍ ക്രൈം തില്ലര്‍ സിനിമയായിരുന്നു 'ദം മറു ദം'. 2011 ലായിരുന്നു സിനിമ റിലീസായത്.
https://www.facebook.com/Malayalivartha