നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം; പുതിയ വെളിപ്പെടുത്തലുമായി അമ്മ

പ്രമുഖ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി അമ്മ സോമ ബാനര്‍ജി. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്ത പ്രത്യുഷയുടെ ചരമവാര്‍ഷിക ചടങ്ങിലാണ് അമ്മ വികാരഭരിതയായി പ്രതികരിച്ചത്. പ്രത്യുഷയെ കാമുകന്‍ രാഹുല്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു.
പ്രത്യുഷയും രാഹുലും തമ്മില്‍ ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നില്ല. മുംബൈയില്‍ എത്തിയശേഷം രാഹുലുമായി പ്രത്യുഷ ഇത്തരമൊരു ബന്ധത്തിലായിരുന്നില്ലെന്നും എന്നാല്‍ രാഹുല്‍ തങ്ങള്‍ക്കൊപ്പം കഴിഞ്ഞിരുന്നെന്നും അമ്മ പറഞ്ഞു. ഇതിനുശേഷം ഗുഢാലോചന നടത്തി മകളെ തങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി.
പിന്നീട് മകള്‍ക്കൊപ്പം താമസിച്ചു. ഇതിനെയാണ് ലിവ് ഇന്‍ റിലേഷനായി പറയുന്നത്.
തന്റെ വേദനയെക്കുറിച്ച് ആര്‍ക്കും മനസിലാകില്ല. മകളുടെ ഓര്‍മയുമായി ശേഷിക്കുന്നകാലം താന്‍ എങ്ങിനെ ജീവിക്കും. തന്നെ അമ്മയെന്ന് വിളിക്കാന്‍ ആരുമില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കണ്ണീരോടെ പറഞ്ഞു. പ്രത്യുഷയുടെ പിതാവ് ശങ്കര്‍ ബാനര്‍ജി സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന കാമ്യ പഞ്ചാബ് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
ചടങ്ങില്‍ പ്രത്യുഷയ്ക്ക് ഏറെ ഇഷ്ടമായ ഗാനം പ്രമുഖ ഗായകന്‍ ഹര്‍ഷദീപ് ആലപിച്ചതോടെ അമ്മ കുഴഞ്ഞുവീണു. ബാലികാവധു എന്ന എന്ന പ്രശസ്തമായ സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രത്യുഷ ബാനര്‍ജി. ഇവരുടെ ആത്മഹത്യയ്ക്കുശേഷം കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha