അമ്മ വേഷം ഒരു ബുദ്ധിമുട്ടാണോ ? മകളുടെ ഭാവിയെക്കുറിച്ച് പറഞ്ഞ് കാജോള്‍!

താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് വരുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. അവര്‍ക്കാണെങ്കില്‍ അവസരങ്ങള്‍ എപ്പോഴും തുറന്നിരിക്കും. അങ്ങനെ ബോളിവുഡിലെ താരദമ്പതികളായ അജയ് ദേവ്ഗണിന്റെയും കാജോലിന്റെയും മകളാണ് നൈസ. നൈസയും സിനിമലോകത്തെക്ക് ചുവടുവെപ്പു നടത്താന്‍ ആഗ്രഹിക്കുന്നത്.
കാജോല്‍ തന്നെയാണ് വാര്‍ത്ത സ്ഥിതികരിച്ചിരിക്കുന്നത്. മകള്‍ക്ക് ഇപ്പോള്‍ വെറും പതിമുന്നു വയസുമാത്രമെ ഉള്ളുവെന്നും ഭാവിയില്‍ അച്ഛനെയും അമ്മയെയും പിന്‍തുടരാനുള്ള ശ്രമത്തിലുമാണെന്നുമാണ് താരം പറയുന്നത്.നൈസ ഇപ്പോള്‍ ചെറിയ കുട്ടിയാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ അവള്‍ക്ക് പഠിക്കാനുണ്ട്. എന്നാല്‍ അഭിനയത്തെക്കുറിച്ച് അവളുടെ മനസില്‍ വലിയ കാഴ്ചപാടുകളൊന്നുമില്ലെന്നും നടി പറയുന്നു.
നൈസയെ കൂടാതെ ആറു വയസുകാരനായ യഗ് എന്ന മകന്‍ കൂടിയുണ്ട് താരദമ്പതികള്‍ക്ക്. കാജോള്‍ നടിയായിരുന്നെങ്കിലും നല്ലൊരു വീട്ടമയാണെന്നാണ് ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ പറയുന്നത്.
ഒരു അമ്മയാവുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഏതു സമയത്തും അവര്‍ക്ക് ജോലിയുണ്ടായി കൊണ്ടിരിക്കും. എന്നാല്‍ മക്കളെ കുറിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അമ്മമാര്‍ക്ക് വേഗം കഴിയുന്നതും ഇതാണെന്നും താരം പറയുന്നു.
മക്കള്‍ വലുതാവുമ്പോള്‍ മാതാപിതാക്കളും തനിയെ മാറേണ്ടി വരുമെന്നാണ് കാജോള്‍ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മകളെയും കുടുംബത്തെക്കുറിച്ചും കാജോള്‍ സംസാരിച്ചത്.
https://www.facebook.com/Malayalivartha