അമിതാഭ് ബച്ചന്‍ എന്നെ തട്ടികൊണ്ടു പോയിരുന്നു, നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

പ്രണയങ്ങളുടെ തകര്‍ച്ച എല്ലായിടത്തുമുണ്ടെങ്കിലും സിനിമലോകത്തിലെ പ്രണയങ്ങളാണ് ഏറ്റവുമതികം ദയനീയമായി തന്നെ തകര്‍ക്കപ്പെടുന്നത്. അത്തരത്തില്‍ ബിഗ് ബിയും പര്‍വീന്‍ ബാബിയും തമ്മിലുണ്ടായിരുന്ന പ്രണയം രഹസ്യമായ പരസ്യമായിരുന്നു. എന്നാല്‍ പര്‍വീനയെ ഒഴിവാക്കി അമിതാഭ് ബച്ചന്‍ ജയയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അക്കാലത്ത് പര്‍വീനയെ അമിതാഭ് തട്ടിക്കൊണ്ട് പോയിരുന്നെന്നു പറഞ്ഞ് നടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്ന് പറഞ്ഞിരുന്ന കാരണം ഇതൊക്കെയായിരുന്നു.
പഴയൊരു സിനിമ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് പര്‍വീന്‍ അമിതാഭ് ബച്ചനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നത്. എന്റെ ജീവിതത്തില്‍ നിന്നും പോയതിന് ശേഷം അമിതാഭ് ബച്ചന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നല്ലൊരു ഗ്യാങ്ങ്‌സറ്ററായി മാറിയിരുന്നെന്ന് പര്‍വീന്‍ പറയുന്നു.എന്നെ ഒരു ദ്വീപിലേക്ക് ബച്ചന്‍ തട്ടികൊണ്ടു പോയെന്നും അവിടെ നിന്നും ശാസ്ത്രക്രിയ വഴി എന്റെ ചെവിയില്‍ ട്രാന്‍സ്മിറ്റര്‍/ചിപ്പ് ഘടിപ്പിച്ചെന്നും താരം പറയുന്നു. ഇതിനെ തുടര്‍ന്ന് പര്‍വീന്‍ ബച്ചനെതിരെ പോലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ പര്‍വീനു മാനസിക രോഗമാണെന്നു പറഞ്ഞ് കോടതി അമിതാഭ് ബച്ചനെ വെറുതെ വിടുകയായിരുന്നു.
പര്‍വീന്‍ പുതിയതും ക്രമമല്ലാത്തതുമായ ശൈലിയോടെ സ്‌ക്രീനിനു മുന്നിലെത്തുന്നയാളാണെന്നാണ്. ഞങ്ങള്‍ ഒന്നിച്ചു സിനിമയില്‍ അഭിനയിച്ചതിന് ശേഷം സ്വന്തം വഴിയിലേക്ക് തന്നെ തിരിച്ചു പോവുമായിരുന്നു. കാരണം തങ്ങളെ ചുറ്റിപറ്റി ഒരു സമുഹം ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നോക്കിയിരിക്കുന്നുണ്ടായിരുന്നു. പര്‍വീ നയുടെ സ്‌നേഹം രസകരമായിരുന്നെന്നും ബിഗ് ബി പറയുന്നു.മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപ്പെടുന്ന സ്വഭാവം പര്‍വീനക്കുണ്ടായിരുന്നില്ല. അവളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നയാളായിരുന്നു. പക്ഷെ അവള്‍ക്കെന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും അതില്‍ തനിക്ക് വളരെയധികം വിഷമുണ്ടെന്നും താരം പറയുന്നു.
കബീര്‍ ബേദി, അമിതാഭ് ബച്ചന്‍, മഹേഷ് ഭട്ട് എന്നിവരുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതു മുതല്‍ പ്രവീണ വിഷാദത്തിന് അടിമയായിരുന്നെന്നാണ് ഗോസിപ്പുകളിലെല്ലാം പറയുന്നത്.2005 ജനുവരി 20-നാണ് നടി പര്‍വീന്‍ മരണത്തിന് കീഴടങ്ങുന്നത്. നടിയുടെ മരണവും ദുരുഹമായിരുന്നു. പര്‍വീന്‍ മരിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടാണ് മരണം പുറത്തറിഞ്ഞത്. ഡയറ്റിക്‌സ് രോഗിയായിരുന്ന പര്‍വീന്‍യുടെ ശരീരത്തിലെ അവയവങ്ങളെല്ലാം നശിച്ചിരുന്നു.
https://www.facebook.com/Malayalivartha