പ്രതികാരത്തിനായി അന്തരിച്ച നടന്‍ ഓംപുരിയുടെ പ്രേതം

ബോളിവുഡിലെ പ്രശസ്ത നടന്‍ ഓംപുരിയുടെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. ഒരിടവേളയ്ക്ക് ശേഷം ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഓംപുരിയുടെ മരണത്തിനെ വിവാദ ചര്‍ച്ചയാക്കിയിരിക്കുന്നത് ബോല്‍ ന്യൂസ് എന്ന പാക് വാര്‍ത്താ ചാനലാണ്. പിറകേ ഇന്ത്യന്‍ ചാനലുകളും വാര്‍ത്ത ഏറ്റെടുത്തു. ഓംപുരിയുടെ പ്രേതമാണ് വിഷയം. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഓംപുരി അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍ ഓംപുരിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്നേ പ്രചരിക്കുന്നുണ്ട്.
പാകിസ്താനില്‍ ഓംപുരിക്ക് ഏറെ ആരാധകര്‍ ഉണ്ടെന്നിരിക്കേ ഓംപുരിയുടെ മരണം പാക് മാധ്യങ്ങള്‍ വലിയ പ്രാധാന്യത്തില്‍ തന്നെ കൈകാര്യം ചെയ്തു. മരണത്തില്‍ പാക് മാധ്യമങ്ങള്‍ നേരത്തെ തന്നെ സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മരണം കൊലപാതകമാണ് എന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചു. അന്തരിച്ച ഓംപുരിയുടെ പ്രേതാത്മാവ് പ്രതികാരത്തിനായി കറങ്ങി നടക്കുന്നുണ്ടെന്നാണ് പാക് ചാനലായ ബോല്‍ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നില്‍ കണ്ടെത്തിയ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ജനുവരി പതിനാലാം തിയ്യതി പാക് ചാനല്‍ പുറത്ത് വിട്ട ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വാര്‍ത്താ ചാനലായ ആജ് തകും സംപ്രേഷണം ചെയ്യുകയുണ്ടായി. എന്നാലുടന്‍ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു. പിന്നീട് ബോംബെ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഓംപുരിയുടെ വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളാണിവ. വെള്ള കുര്‍ത്ത ധരിച്ച ഒരു രൂപത്തെ ദൃശ്യങ്ങളില്‍ കാണാം.അജിത്ത് ഡോവലിനോട് പ്രതികാരം ചെയ്യാന്‍ വേണ്ടി എത്തിയ ഓംപുരിയുടെ പ്രേതത്തെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്നാണ് പാക് ചാനല്‍ അവകാശ വാദം ഉന്നയിക്കുന്നത്.
നേരത്തെ ഓംപുരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബോല്‍ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. പാക് സിനിമാതാരങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാല്‍ മോദിയും ഡോവലും ഓംപുരിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നായിരുന്നു വാര്‍ത്ത. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഓംപുരി നിലപാട് എടുത്തിരുന്നു. അജിത് ഡോവല്‍ ഓംപുരിയെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും അവിടെ വെച്ച് മര്‍ദ്ദിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉറി ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട നിതിന്‍ യാദവിന്റെ ഗ്രാമത്തില്‍ ചെന്ന് മാപ്പ് പറയാനും അജിത് ഡോവല്‍ ഓംപുരിയോട് ആവശ്യപ്പെട്ടത്രേ. ഇതിനൊക്കെയുള്ള പ്രതികാരത്തിനായി ഓംപുരിയുടെ പ്രേതം വന്നിരിക്കുകയാണെന്നാണ് ബോല്‍ ന്യൂസിന്റെ വാര്‍ത്ത.
https://www.facebook.com/Malayalivartha