ശല്യം ഒഴിവാക്കാന്‍ അയാളോട് ഐശ്വര്യാറായി 10 കോടി പ്രതിഫലം ചോദിച്ചു!

അഭിഷേക് ബച്ചനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഐശ്വര്യാറായിയെ പലരും നിരുല്‍സാഹപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പറ്റില്ല. അമ്മായിയമ്മ മുട്ടന്‍ പോരാണ്. പിന്നെ അഭിനയിക്കാന്‍ ഇറങ്ങിയാല്‍ തന്നെ നാത്തൂനായോ, സഹോദരിയായോ അഭിനയിക്കേണ്ടി വരും. അതുകൊണ്ട് എല്ലാം ആലോചിച്ച് തീരുമാനിക്കണം.
പക്ഷെ, അതൊന്നും വകവയ്ക്കാതെ ഐശ്വര്യ തന്നേക്കാള്‍ താരമൂല്യം കുറഞ്ഞ അഭിഷേകിനെ വിവാഹം കഴിച്ചു. അമിതാഭ് ബച്ചനായിരുന്നു ഇതിനായി മുന്‍കൈ എടുത്തത്.
മകള്‍ കൂടി ജനിച്ചതോടെ ഐശ്വര്യ ഇനി തിരിച്ച് വരില്ലെന്ന് പലരും വിധിയെഴുതി. ജയാബച്ചന്റെ പോരാണ് ഇതില്‍ പ്രധാനമായത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്‍ബീര്‍ കപൂറിനൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചു. ചിത്രത്തിലെ ചുംബനരംഗങ്ങളും വൈറലായി. അതോടെ ഐശ്വര്യയുടെ കാലം അവസാനിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍ വിധിയെഴുതി.
നിരവധി ഓഫറുകള്‍ പിന്നീട് വന്നെങ്കിലും കുടുംബ അന്തരീക്ഷം മനോഹരമാക്കാന്‍ താരം എല്ലാം ഉപേക്ഷിച്ചു. തിരിച്ചുവരവിലെ ഐശ്വര്യയുടെ പ്രകടനം ബച്ചന്‍ കുടുംബത്തിന് അപമാനം ഉണ്ടാക്കിയെന്ന ആക്ഷേപമായിരുന്നു ഇതിന് പിന്നില്‍. സംവിധായകനെ അമിതാഭ് ബച്ചന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
43-ാം വയസിലും സൗന്ദര്യം നിലനിര്‍ത്താനായി എന്നതാണ് ഐശ്വര്യാറായിയുടെ മാര്‍ക്കറ്റ്. ഈ മാര്‍ക്കറ്റ് മുതലാക്കാനാണ് പല നിര്‍മാതാക്കളും വലവീശി ഇറങ്ങിയത്. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയച്ചെങ്കിലും ഒരു തെലുങ്ക് നിര്‍മാതാവ് മാത്രം പോകാന്‍ തയ്യാറായില്ല. ഐശ്വര്യാറായിയുടെ ഡേറ്റ് വാങ്ങിയേ പോകൂ എന്ന നിലപാടിലായിരുന്നു അദ്ദേഹം.
ശല്യം ഒഴിവാക്കാന്‍ അയാളോട് ഐശ്വര്യാറായി 10 കോടി പ്രതിഫലം ചോദിച്ചു. നാല് കോടി അഡ്വാന്‍സും കൊടുത്തു!
https://www.facebook.com/Malayalivartha