ഐഎഫ്എഫ്‌കെ: ഇത്തവണയും ഞെട്ടിക്കാന്‍ കിംകിഡുക്കിന്റെ 'ദി നെറ്റ്'

ഞെട്ടിക്കാന്‍ കിംകിഡുക്ക് എത്തുന്നു ഡിസംബറില്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണയും കിംകി ഡുക്ക് ചിത്രം. വെനീസ്, ടൊറോന്റോ മേളകളിലെ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായം നേടിയ'ദി നെറ്റ്' എന്ന സിനിമയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
വടക്കന്‍ കൊറിയന്‍ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളി തെക്കന്‍ കൊറിയന്‍ പൊലീസിന്റെ പിടിയില്‍ പെടുന്നതും തുടര്‍ സംഭവങ്ങളുമാണ് 'ദി നെറ്റി'ന്റെ ഇതിവൃത്തം. ടോക്കിയോയില്‍ നവംബര്‍ 19ന് ആരംഭിക്കുന്ന ചലച്ചിത്രോത്സവം 'ടോക്കിയോ ഫിലിമെക്‌സി'ലെ ഉദ്ഘാടനചിത്രവുമാണ് 'ദി നെറ്റ്'. 2016 ഡിസംബര്‍ രണ്ടാം വാരമാണ് ഐഎഫ്എഫ്‌കെയ്ക്ക് സ്‌ക്രീന്‍ ഉണരുക.
https://www.facebook.com/Malayalivartha