ദീപികയോടുള്ള സ്‌നേഹം വെറും വാക്കുകളില്‍ ഒതുക്കാനാവില്ല: വിന്‍ ഡീസല്‍

ദീപിക പാദുകോണിനോടുള്ള തന്റെ പ്രണയം വിന്‍ഡീസല്‍ തുറന്നു പറഞ്ഞു. 'ദീപികയോടൊത്തുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതും മനോഹരവുമാണ്. ദീപികയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു അവളോടുള്ള സ്‌നേഹം വെറും വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും ഹോളിവുഡ് താരം പറയുന്നു.
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോണിന്റെ ഹോളിവുഡ് അരങ്ങേറ്റം 'ട്രിപ്പിള്‍ എക്‌സില്‍' ഇരുവരും ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.
ദീപികയോടൊപ്പം വെള്ളത്തില്‍ എടുത്ത സീനുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം. ട്രിപ്പിള്‍ എക്‌സിലൂടെ ഇന്ത്യയില്‍ നിന്നുള്ള മികച്ച താരത്തെയാണ് നമുക്ക് ലഭിക്കുന്നത്' എന്നും വിന്‍ഡീസല്‍ അഭിപ്രായപ്പെട്ടു. അഭിമുഖത്തിനിടെ വിന്‍ഡീസലിനു നല്‍കാന്‍ ദീപിക നല്‍കിയ വീഡിയോ സന്ദേശവും അവതാരകന്‍ താരത്തെ കാണിച്ചു.
https://www.facebook.com/Malayalivartha