വിവാദങ്ങള്‍ തുണയായി, യെ ദില്‍ ഹെ മുശ്ക്കില്‍ 10 ദിവസം കൊണ്ട് നേടിയത് 206.84 കോടി

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുശ്ക്കില്‍ എന്ന ചിത്രം പത്തു ദിവസം കൊണ്ടു നേടിയത് 206.84 കോടി. 200 കോടി ക്ലബില്‍ ഇടംനേടിയതോടെ അപൂര്‍വം ബോളിവുഡ് സിനിമകളിലൊന്നായി കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുശ്കില്‍. ഇന്ത്യയില്‍ നിന്നു ചിത്രം നേടിയ കളക്ഷന്‍ 138.38 കോടിയാണ്. വിദേശതിയേറ്ററുകളില്‍നിന്ന് 68 കോടിയുമാണ് സിനിമ വാരിക്കൂട്ടിയിരിക്കുന്നത്.
ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും മുഖ്യവേഷത്തിലെത്തിയ ചിത്രം ഈ സൂപ്പര്‍ കളക്ഷന്‍ നേടിയതിനു പിന്നില്‍ ചിത്രത്തെ ചൊല്ലിയുളള വിവാദങ്ങളാണെന്നതിനു സംശയമില്ല. പാക് താരം ഫവാദ് ഖാന്‍ വേഷമിട്ടതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നായിരുന്നു മാഹാരാഷ്ട്ര നവനിര്‍മണ്‍ സേനയുടെ വാദം. ഒത്തുതീര്‍പ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞമാസം 28ന് ദീപാവലിക്ക് സിനിമ പുറത്തിങ്ങി. ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതിനെ ചൊല്ലിയുമെല്ലാമുള്ള വിവാദങ്ങളാണ് പുറത്തു വന്നിരുന്നത്.
ഈ രംഗങ്ങള്‍ കണ്ട ബച്ചന്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചതായും രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ കരണ്‍ ജോഹറിനെ സമീപിച്ചതായുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചതിനു ശേഷമാണ് ചിത്രം റിലീസായത്. മുകേഷ് ഭട്ടാണ് നിര്‍മാണം. 75 കോടി ചിലവിലാണ് ചിത്രം നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha