ബലാത്സംഗ രംഗം ചിത്രീകരിച്ചത് നടിയുടെ അറിവോ സമ്മതമോ കൂടാതെയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

സിനിമയില്‍ സ്വാഭാവികതയ്ക്ക് വേണ്ടി ബലാത്സംഗ രംഗം ചിത്രീകരിച്ചത് നടിയുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദമായി. നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തലൂസിയുടേതാണ് വെളിപ്പെടുത്തല്‍.
വിഖ്യാത നടന്‍ മര്‍ലന്‍ ബ്രാന്‍ഡോ അഭിനയിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് നടിയെ അറിയിക്കാതെ ചിത്രീകരിച്ചത്. മരിയ ഷ്‌നീഡര്‍ എന്ന നടിയെയാണ് ബ്രാന്‍ഡോ ബലാത്സംഗം ചെയ്തത്. രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് നടിയോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. മര്‍ലന്‍ ബ്രാന്‍ഡോ യഥാര്‍ത്ഥമായി തന്നെ ഷ്‌നീഡറെ ബലാത്സംഗം ചെയ്യുകയായിരുന്നു.
നടിയുടെ സ്വാഭാവിക പ്രതികരണം ലഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്തതെന്നാണ് സംവിധായകന്റെ വാദം. 2013ലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്റെ വെളിപ്പെടുത്തല്‍ വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹം വിവാദത്തിലായത്.ചിത്രീകരണ സമയത്ത് ശരിക്കും ബലാത്സംഗം ചെയ്യപ്പെട്ട അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് തന്റെ മരണത്തിന് മുന്‍പ് മരിയ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അവരുടെ തോന്നല്‍ ശരിവയ്ക്കുന്നതാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. 2011ലാണ് മരിയ മരണമടഞ്ഞത്. അവരുടെ മരണത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha