ത്രസിപ്പിക്കാന്‍ വീണ്ടും മമ്മി; ടോം ക്രൂസ് ചിത്രം ദ മ്മീ റീബൂട്ട് ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍

ലോക ഹിറ്റായ മമ്മി ചിത്രങ്ങളുടെ നിരയിലേയ്ക്ക് പുതിയ ചിത്രം കൂടി എത്തുന്നു.'ദ മമ്മി റീബൂട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. അലക്‌സ് കുര്‍ട്‌സ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡ് ഹീറോ ടോം ക്രൂസ് ആണ് നായകന്‍.
സോഫിയ ബോട്ടേലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ആബെല്‍ വാലിസാണ് നായിക. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് മമ്മിയിലുള്ളത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് നിര്‍മ്മാതാവ് ക്രിസ് മോര്‍ഗന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017 ജൂണ്‍ ഒമ്ബതിനു ചിത്രം തീയേറ്ററുകളിലെത്തും.
1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി മമ്മി' മുതല്‍ ഒട്ടേനകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന 'ദി മമ്മി ട്രിലജി'യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നു.
https://www.facebook.com/Malayalivartha