ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: ദ ലാസ്റ്റ് ക്‌നൈറ്റ് ടീസര്‍ ട്രെയിലര്‍ കാണാം

ആരാധകരെ അമ്പരപ്പിക്കാന്‍ ലോകപ്രശസ്ത ഹോളിവുഡ് ചിത്രം ട്രാന്‍സ്‌ഫോര്‍മേഴ്‌സിന്റെ പുതിയ പതിപ്പ് ഒരുങ്ങുകയാണ്. 2017 ജൂണ്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൈക്കിള്‍ ബേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാര്‍ക്ക് വല്‍ബര്‍ഗ്, ജൊഷ് ദുഹമല്‍, അന്തോണി ഹോപ്കിന്‍സ്, ലൗറ ഹഡോക്ക്, ഇസബെല്ല മൊണെര്‍, സ്റ്റാന്‍ലി ടുസി, ജോണ്‍ ടോര്‍ടുറോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അകിവ ഗോള്‍ഡ്‌സ്മാന്റേതാണ് കഥ. ഡോണ്‍ മുര്‍ഫി, ടോം ഡെസാന്റോ, ലൊറെന്‍സോ ഡി, ബൊണവെന്റുറ, ഇയാന്‍ ബ്രെയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha