ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8, കിടിലന്‍ ടീസര്‍ കാണാം

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8 ന്റെ ടീസര്‍ പുറത്തിറങ്ങി. മുന്‍ ചിത്രങ്ങളിലെ ഏതാനും രംഗങ്ങള്‍ കൂടി ചേര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും. ക്യൂബയില്‍ ചിത്രീകരിച്ചിട്ടുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണ് എട്ടാം പതിപ്പ്.
പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രം കൂടിയാണിത്. ഏഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടത്തില്‍ പോള്‍ വാക്കര്‍ മരണപ്പെട്ടത്. പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിന് പകരക്കാരനായി ആരാണ് എത്തുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha