Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അമ്മയില്‍ നിന്ന് രാജിവെച്ച നാല് നടിമാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും അവരുടെ തീരുമാനം ആദ്യം അറിയട്ടെ എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയത് ദിലീപ് ഭക്തരുടെ ശക്തി ക്ഷയിച്ചു എന്നതിന് തെളിവാണ്

08 AUGUST 2018 04:30 PM IST
മലയാളി വാര്‍ത്ത

അമ്മയില്‍ എല്ലാ കാര്യങ്ങളും പോസിറ്റീവാക്കിയത് പ്രസിഡന്റ് മോഹന്‍ലാലിന്റെ മാജിക്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് തന്റെ നയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ ഗണേഷനും മുകേഷും ഇടവേളബാബുവും പത്തിമടക്കി മര്യാദരാമന്‍മാരായി ഇരുന്നു. മുകേഷും ഗണേഷും മാധ്യമങ്ങളോട് മോശമായി പെരുമാറിയതിലൂടെ സംഘടനയ്ക്കുണ്ടായ പേര് ദോഷം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. സംഘടനയുടെ ബൈലോ അടക്കം മാറ്റണമെന്ന നടന്‍ ജോയി മാത്യുവിന്റെ ആവശ്യം സംഘടന ഗൗരവമായി പരിഗണിക്കും. ദിലീപിനൊപ്പം നിന്ന് സംഘടനയെ വീണ്ടും വെട്ടിലാക്കാനുള്ള മുകേഷിന്റെയും ഗണേഷിന്റെയും ഇടവേളബാബുവിന്റെയും ശ്രമങ്ങള്‍ മങ്ങിയതോടെയാണ് രഹസ്യബാലറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനറല്‍ ബോഡിയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. 

പത്തനാപുരം തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് അകന്ന് നിന്നിരുന്ന ജഗദീഷിനെ സജീവമാക്കുന്നതിന് പിന്നിലും മോഹന്‍ലാലിന്റെ മാന്ത്രികതയുണ്ടായിരുന്നു. ജഗദീഷ് ഇത്തവണ ഭാരവാഹിയാകാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും മുകേഷും ഗണേഷും അടക്കമുള്ള ചിലര്‍ക്ക് വേണ്ടി പലകാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിരുന്നു. അവര്‍ ചെയ്ത് കൂട്ടിയ ചില കാര്യങ്ങള്‍ക്ക് ഇരുവരും പഴികേള്‍ക്കേണ്ടി വന്നു. അതില്‍ മനംമടുത്താണ് മമ്മൂട്ടി ഭാരവാഹിത്വം ഒഴിഞ്ഞത്. 

സംഘടനയില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍പ്പുണ്ടെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമായ സൂചന നല്‍കി. അത് പരിഹരിച്ച് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും ഇല്ലെങ്കില്‍ രാജിവയ്ക്കുമെന്നും പറഞ്ഞത് അതുകൊണ്ടാണ്. പുതിയ തീരുമാനങ്ങളോട് ഗണേഷ്‌കുമാറിന് യോജിപ്പില്ല, താരസംഘടനയില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എന്താണ് കാര്യമെന്ന് ഗണേഷ് പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന ശക്തമായ നിലപാടിലാണ് മോഹന്‍ലാല്‍. ഇന്നലെ എക്‌സിക്യൂട്ടീവ് നടന്ന ഹാളിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചതും പിന്നീട് പത്രസമ്മേളനം അവിടെ തന്നെ നടത്തിയതും ഇതിന്റെ ആദ്യപടിയാണ്. വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് മൗനംപാലിക്കുകയും ജഗദീഷ് സ്‌കോര്‍ ചെയ്യുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. 

പരാതി നല്‍കിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ സന്തോഷത്തോടെയാണ് ചര്‍ച്ച കഴിഞ്ഞ് തിരിച്ചിറങ്ങിയത്. അത് പോലെ രാജിവെച്ച നടിമാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും എന്ന് പറഞ്ഞതും ദിലീപിനും ഗണേഷിനും വലിയ തിരിച്ചടിയാണ്. രാജിവെച്ച രമ്യാനമ്പീശന്‍, റിമകല്ലിങ്കല്‍, ഭാവന, ഗീതുമോഹന്‍ദാസ് എന്നിവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് ഗണേഷ് ആരോപിച്ചിരുന്നത്. ഇവര്‍ രാജിവെച്ചപ്പോള്‍ ദിലീപിന്റെ ബാല്യകാല സുഹൃത്തും അത് വഴി ദിലീപ് ചിത്രമായ അവതാരത്തിന് തിരക്കഥ എഴുതുകയും ചെയ്ത വ്യാസന്‍ എടവനക്കാട് പറഞ്ഞത് 514- 4 = 0 അമ്മ തകര്‍ന്നു എന്നാണ്. ആ നാല് പേരെ തിരിച്ചെടുക്കാന്‍ ആലോചിക്കുമെന്നും അവരുടെ അഭിപ്രായം ആരായുമെന്നും മോഹന്‍ലാല്‍ പറഞ്ഞത് വ്യാസനെ പോലുള്ള ദിലീപ് കൂടാരത്തിലുള്ളവര്‍ക്കുള്ള ചുട്ടമറുപടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (51 minutes ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (2 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (3 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (4 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (6 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (6 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (6 hours ago)

Malayali Vartha Recommends