Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഒരു രാത്രിക്ക് രണ്ട് ലക്ഷം ഓഫർ ചെയ്തു... ഐപിഎസുകാരിയായി തിളങ്ങിയ ഗായത്രി അരുണ്‍ യുവാവിന് കൊടുത്തത് എട്ടിന്റെ പണി

12 DECEMBER 2018 08:35 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ഗായത്രി പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പരസ്പരം സീരിയല്‍ അവസാനിച്ചത്. സീരിയലിലെ ദീപ്തി ഐപിഎസ് ആയി തകര്‍ത്തഭിനയിച്ച ഗായത്രിയ്ക്ക് സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചിരുന്നു. സീരിയലിലെ പോലെ തന്നെ സിനിമയിലും ഐപിഎസുകാരിയായി തിളങ്ങിയ ഗായത്രി അരുണ്‍ ഒരുപാട് ആരാധകരെ സമ്പാദിച്ചിരുന്നു.

ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗിയുടെ പുതിയ ഇരയായി മാറിവന്നിരിക്കുകയാണ് ഗായത്രി അരുണിന്. രോഹന്‍ കുര്യാകോസ് എന്ന വ്യക്തിയാണ് ഗായത്രിക്ക് അശ്ലീല സന്ദേശം അയച്ചത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് ചുട്ടമറുപടിയുമായിട്ടാണ് ഗായത്രി എത്തിയത്.

"രണ്ട് ലക്ഷം രൂപ തരാം ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു ഗായത്രിക്ക് എത്തിയ അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യമായിരിക്കും. വേണമെങ്കില്‍ മണിക്കൂറിന് രണ്ട് ലക്ഷം നല്‍കുകയും ചെയ്യാം" ഇതായിരുന്നു ഗായത്രിക്ക് ലഭിച്ച സന്ദേശം. എന്നാല്‍ ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടടക്കം സമൂഹമാദ്ധ്യമങ്ങളിലെ ഇയാളുടെ എല്ലാ പ്രൊഫൈലുകളുടെ ലിങ്കുകളും പങ്കുവെച്ചുകൊണ്ടാണ് ഗായത്രി പ്രതികരിച്ചത്.

"താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം" എന്നായിരുന്നു ഗായത്രിയുടെ മറുപടി. താരത്തെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗായത്രിയുടെ പക്കല്‍ നിന്നും ഇത്തരമൊരു പ്രഹരം യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം വിവാദമായി എന്ന് കണ്ടതോടെ സോഷ്യല്‍ മീഡിയയിലുള്ള തന്റെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് യുവാവ് കണ്ടം വഴി ഓടിയിരിക്കുകയാണ്. നടിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.


ഇത് ആദ്യമായല്ല ഗായത്രി സൈബർ ആക്രമണങ്ങൾ നേരിടുന്നത്. വർഷങ്ങൾക്ക് മുമ്പ് ഗായത്രിയുടേതെന്ന പേരിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആ വാർത്ത തനിക്ക് വളരെയധികം സങ്കടമുണ്ടാക്കിയെന്ന് നടി പ്രതികരിച്ചിരുന്നു. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്ക് വഴിയുമൊക്കെ വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞപ്പോള്‍ത്തന്നെ വീട്ടുകാര്‍ തനിക്ക് സപ്പോര്‍ട്ട് തന്നിരുന്നുവെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമായിരുന്നു നടി നേഹ സ്‌കസേനയ്ക്കും സമാനമായ അനുഭവം ഉണ്ടായത്. വാട്സാപ്പ് വഴി നേഹയുടെ പിആര്‍ മനോജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രി നേഹയെ ലഭിക്കുമോ എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയുണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് നേഹ രംഗത്തെത്തിയത്. യുഎഇയിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നടി പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends