Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

വലിയ അവകാശ വാദവുമായി രംഗത്തെത്തിയ ശ്രീകുമാർ മേനോന്റെ തള്ളൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നല്ല ചിത്രങ്ങളെ എന്നും അംഗീകരിച്ചിട്ടുള്ള പ്രേക്ഷകരോട് ഈ തള്ളൽ വേണോ? പ്രമുഖ നടന്റെ ക്വട്ടേഷൻ ആണെന്ന് വിലപിക്കുന്ന ശ്രീകുമാർ മേനോനെ പൊളിച്ചടുക്കി മാധ്യമ പ്രവർത്തകർ

16 DECEMBER 2018 05:18 PM IST
മലയാളി വാര്‍ത്ത

വൻ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന് തികച്ചും നിരാശാജനകമായ പ്രകടനമാണ് ഒടിയനിലൂടെ ശ്രീകുമാർ മേനോൻ സമ്മാനിച്ചത്. സിനിമയെ പറ്റിയുള്ള റിവ്യൂകൾ എല്ലാം തന്നെ പുറത്ത് വരാൻ തുടങ്ങിയപ്പോൾ അതിനെ പ്രമുഖ നനടന്റെ ക്വട്ടേഷൻ ആയിട്ടാണ് ശ്രീകുമാർ മേനോൻ തള്ളിയത് . ഇതിനെതിരെ വലിയ ചർച്ചകളാണ് നടന്നത്. പ്രേക്ഷകരെല്ലാം സിനിമയെ പറ്റി മോശം അല്ലാത്ത അഭിപ്രായങ്ങൾ പറയുംന്നെങ്കിലും ശ്രീകുമാർ മേനോന്റെ തുടക്കം മുതലുള്ള തള്ളലുകളാണ് സിനിമയെ പിന്നോട്ട് വലിച്ചത് .

ഇത്രയും വലിയ സിനിമ ഒരു നവാഗത സംവിധായകന് താങ്ങുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിൽ പ്രചിരിക്കുമ്പോളൊക്കെ അദ്ദേഹം വർദ്ധിതാത്മവിശ്വാസത്തോടെ ഒടിയനെപ്പറ്റി സംസാരിച്ചു കൊണ്ടേഇരുന്നു. ഓസ്കർ നേട്ടം വരെ പ്രതീക്ഷിക്കുന്നു എന്നദ്ദേഹം വാചാലനായി. ഇതോടൊപ്പമാണ് എംടിയുടെ അതി പ്രശസ്തമായ രണ്ടാമൂഴം അദ്ദേഹം സിനിമ ആക്കുന്നു എന്ന് കേട്ടത്. നിരവധി സിനിമാ, പുസ്തക പ്രേമികളുടെ ഒരിക്കലും നടക്കില്ലെന്നു കരുതിയ ആ സ്വപ്നം കൂടി ഒടിയനിലുള്ള പ്രതീക്ഷകളുടെ ആഴം കൂട്ടി. ഇതിനിടക്ക് എം ടി തിരക്കഥ തിരിച്ചു വാങ്ങിയതും വീണ്ടും സിനിമ നടക്കും എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞതും ഒക്കെ നാടകീയ സംഭവവികാസങ്ങൾ ആയി.

100 കോടി കളക്ഷൻ മലയാളത്തിലും അത്ര വലിയ അസാധാരണത്വം അല്ലാതായെങ്കിലും റിലീസിന് മുന്നേ ഉള്ള 100 കോടി എന്ന അവകാശവാദത്തെ അവിശ്വസനീയതയോടെയാണ് ഭൂരിഭാഗം പ്രേക്ഷകരും സ്വീകരിച്ചത്. എന്തായാലും റിലീസിന് ഒരാഴ്ച മുന്നേ ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെയും അല്ലാതെയും വിറ്റഴിഞ്ഞു. ബാഹുബലിയെക്കാളും വെല്ലുന്നതായിരിക്കും ഈ സിനിമയിലെ സംഘട്ടന രംഗങ്ങൾ എന്ന് പോലും സംവിധായകൻ അവകാശപ്പെട്ടു .

ഇത് പാവപ്പെട്ട ജനങ്ങളും ഫാൻസുകാരും വിശ്വസിക്കുകയും ചെയ്തു. കാരണം അത്രയേറെ തയ്യാറെടുപ്പുകളാണ് ഒടിയന് വേണ്ടി മോഹൻലാലിനെക്കൊണ്ട് ചെയ്യിപ്പിച്ചത്. മോഹൻലാലിനെ ചെറുപ്പക്കാരനാക്കി കൊണ്ടുവരാനായി വർഷങ്ങൾ നീണ്ട പ്രയത്നങ്ങളാണ് എടുപ്പിച്ചത്. റിലീസിംഗിന്റ്ന്ന് അവിചാരിതമായി പ്രഖ്യാപിച്ച ഹർത്താലിനെ അവഗണിച്ച് ജനം തീയറ്ററുകളിലേക്ക് ഒഴുകി. ശ്രീകുമാർ മേനോനെ വിശ്വസിച്ച് ഹർത്താലിന് തീയേറ്ററിൽ ഇടിച്ചു കയറി ഫൈറ്റ് സീൻ കണ്ട് ആരാധകർ തലയിൽ കൈവച്ചു . ഇതാണോ ബാഹുബലിയെക്കാളും വെല്ലുന്ന ഫൈറ്റ്. ഈ വലിയ കലാകാരന്റെ വിലയപ്പെട്ട സമയങ്ങൾ പാഴാക്കിയെന്നാണ് ആരാധകർ പറയുന്നത്. ഇതോടെ ശ്രീകുമാറിന്റെ ഹൈപ്പ് പുറത്തായി. കൂടാതെ സിനിമ വിജയമാണെന്ന് കാട്ടി ശ്രീകുമാർ ഇന്ന് നടത്തിയ വാർത്താ സമ്മേളനവും അസ്സൽ തള്ളലായി മാറി.

മോഹൻലാൽ എന്ന താരത്തിന്റെ മാസ്സ് എന്ന രീതിയിൽ തന്നെയായിരുന്നു സിനിമയുടെ പ്രചാരണങ്ങൾ അധികവും. പീറ്റർ ഹെയ്‌ൻ എന്ന ആഗോള നാമത്തിനു വരെ ആരാധക സംഘടനകൾ ഉള്ള കേരളത്തിൽ അത് വലിയ തോതിൽ വിജയിക്കുകയും ചെയ്തു. മോഹൻലാലിൻറെ വിരലനക്കം പോലുള്ള ചർച്ചകളും അതിനു ശക്തി നല്‍കാനുണ്ടായി. പക്ഷെ ഒടിയൻ ഭ്രമാത്മകമായ ഒരു മിത്താണ്. ഇരുട്ടിന്റെ മറപറ്റി ടിവെക്കുന്ന ഒടിയൻ ഐതിഹ്യമാലയിൽ മുതൽ മലയാളി സമൂഹത്തെ കൂടുതൽ സ്വപ്നത്മകമാക്കിയിട്ടുണ്ട്. നിമിഷവേഗം കൊണ്ട് കാളയായും മാനായും ഒക്കെ രൂപം മാറി ഭയപ്പെടുത്തുന്ന ഒടിയൻ ദക്ഷിണ മലബാറിനെ വിശേഷിപ്പിച്ചും സമ്പന്നമാക്കിയ മിത്താണ്. ദേശീയ അവാർഡ് ജേതാവായ ഓടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ പലപ്പോഴും വാചാലനായതും ഈ മിത്തിനെപ്പറ്റിയാണ്.

മോഹൻലാലിൻറെ പതിവ് ഹീറോ പരിവേഷത്തിനപ്പുറമുള്ള സങ്കൽപ്പമാണ് ഒടിയൻ. ജാതീയമായ പ്രിവിലേജുകൾ ഉള്ള സവർണ ഒടിയൻ ആണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ ഉടനീളം പൊങ്ങി വന്നത് അത് കൊണ്ടാണ്. ഒരേ സമയം ഭീതിദവും കാല്പനികവുമായ ആ സങ്കല്പത്തെ എങ്ങനെ ഈ കാലത്ത് ഓരോ രംഗവും മാസ്സ് പ്രതീക്ഷിക്കുന്ന ആരാധക വൃന്ദങ്ങൾക്കിടയിലേക്ക് വിശ്വസനീയമായി എത്തിക്കും എന്നത് ഒരു ആശയക്കുഴപ്പം തന്നെ ആയിരുന്നു.

പാലക്കാടിന്റെ കരിമ്പനക്കാറ്റും വരണ്ട ഇടവഴികളും പാടവും ഒക്കെ ഭംഗിയോടെ കടന്നു വരുന്ന എം ജയചന്ദ്രന്റെ പാട്ടുകൾ ആ ആശയക്കുഴപ്പത്തെ കൂടിയാണ് വലുതാക്കിയത്. ഷാജി കുമാറിന്റെ ക്യാമറയും ജോൺ കുട്ടിയുടെ എഡിറ്റിംഗും മാക്സ് ക്രിയേഷന്റെ വിതരണവും പതിവ് പോലെ ആശിർവാദിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരിന്റെ നിർമാണവും ഒപ്പം മമ്മൂട്ടിയുടെ വിവരണവുമാണ് ഒടിയന്റെ അണിയറയിലെ മറ്റു പ്രധാന കൗതുകങ്ങൾ.

പഴയകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഒടിവിദ്യ ഉപയോഗിച്ച്‌ ആളുകളെ ഭയപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിര്‍വ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയന്‍. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിലാണ് ഒടിയന്റെ നിലനില്‍പ്പ്. ഇത് സിനിമയായപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിക്കൂട്ടിലാവുകയായിരുന്നു. നിരവധി ട്രോളുകളും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കത്തിക്കയറി.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നതും ചിത്രത്തിന് തിരിച്ചടിയാകുന്നുണ്ട്.സിനിമ കാണാതെ ചിലര്‍ നെഗറ്റീവ് റിവ്യൂകള്‍ ഇടുന്നുണ്ടെന്നു സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ വരെ പറഞ്ഞിരുന്നു. ഓടിയാണ് നേരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായി സൈബര്‍ ആകാരമാനം നടക്കുന്നുവെന്നും സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (6 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (21 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (28 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends