Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ബിജെപി ബന്ധം; മോഹൻലാൽ അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢനീക്കം

17 DECEMBER 2018 11:21 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢശ്രമമെന്ന് രഹസ്യ വിവരം. മോഹൻലാൽ ഫാൻസിലെ ഒരു വിഭാഗം പ്രവർത്തകർ ഉൾപ്പെടെ ഒരു വലിയ സംഘം പ്രേക്ഷകർ ഒടിയനെതിരെ രംഗത്തെത്തിയതിന്റെ ഒരു പ്രധാന കാരണം മോഹൻ ലാലിന്റെ ബി ജെ പി ബന്ധമാണെന്നാണ് വിവരം.

ഒടിയൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ പൊളിക്കാൻ തീരുമാനിച്ചിരുന്നു.അതിന് പിന്നിൽ മോഹൻലാൽ ഫാൻസും ഉണ്ടെന്നാണ് കണ്ടെത്തൽ. എല്ലാവരുടെയും സ്വന്തമായിരുന്ന മോഹൻലാൽ ബി ജെ പിയുടെ സ്വന്തമായത് പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനും ഉൾപ്പെടെയുള്ള ഒടിയന്റെ അണിയറ പ്രവർത്തകർ മറുനിക്കവുമായി രംഗത്തെത്തി കഴിഞ്ഞു. മോഹൻലാൽ ഫാൻസിന്റെ സംസ്ഥാനത്തെ പ്രധാന സംഘാടകരെ ആന്റണി പെരുമ്പാവൂർ നേരിട്ട് വിളിച്ച് ചിത്രത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്റണിയുടെ വാക്കുകൾ വേണ്ടതരത്തിൽ ചെവിക്കൊണ്ടിട്ടില്ല.

ഒടിയനെ വലിയ ഹൈപ്പിലേക്കാണ് നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ആദ്യ ദിവസങ്ങളിൽ സിനിമക്കെതിരായി ഉണ്ടായ ആരോപണങ്ങളെല്ലാം പതിയെ പതിയെ കുറയുന്നുണ്ട് . ഒരു ബ്രഹാമ്ണ്ഡ സിനിമ എന്നുള്ള പ്രചരണമൊന്നും ഏറ്റിട്ടില്ല. ഒരു സാധാരണ സിനിമ മാത്രമാണ് ഒടിയൻ. അതിന് അതിന്ദ്രിയഭാവം കൽപ്പിച്ച് നൽകിയതാണ് അപകടമായത്.

കമ്മ്യൂണിസ്റ്റുകാർക്കെതിരെ സിനിമയിൽ മോഹൻലാൽ നടത്തിയ ചില പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെയും എതിരാക്കി. മദ്യപിച്ചെത്തുന്ന ഒടിയനെ കമ്യൂണിസ്റ്റുകാരൻ റോഡിൽ തടഞ്ഞു നിർത്തി മർദ്ദിക്കുന്ന രംഗമുണ്ട്. താനും കമ്യൂണിസ്റ്റാകുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന് ഒടിയൻ മറുപടി പറയുന്നു. ഇത് കമ്യൂണിസ്റ്റുകാരെ എതിരാക്കി. ലാൽ ബിജെപിയാണെന്ന പ്രചരണം ഇതിലൂടെയുണ്ടായി.

ചിത്രത്തിലെ ഹൈന്ദവ പരാമർശങ്ങളെ സംഘ പരിവാറായി പ്രേക്ഷകർ വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ അഛന്റെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തോട് അനുബന്ധിച്ച് ലാൽ നരേന്ദ്രമോദിയെ കണ്ടിരുന്നു. പ്രസ്തുത ചിത്രം പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. അതിന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലാൽ ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായത്. മോഹൻലാൽ ഇക്കാര്യം കൃത്യസമയത്ത് നിഷേധിക്കാതിരുന്നതിനാൽ ആരോപണങ്ങൾ വളർന്നു കൊണ്ടേയിരുന്നു. വൈകിയാണ് ഇക്കാര്യം ലാൽ നിഷേധിച്ചത്.

അമ്മയിലെ വഴക്കും മോഹൻലാലിന് വിനയായി. ദിലീപിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നാണ് ലാലിനെതിരെ ഉയർന്ന ആരോപണം . പിന്നീട് ദിലീപിനോട് താൻ രാജി ചോദിച്ചു വാങ്ങിയെന്ന പ്രസ്താവനയുമായി ലാൽ രംഗത്തെത്തി. ഇതിനെതിരെ ദിലീപും രംഗത്തെത്തി. ആരും ചോദിക്കാതെയാണ് രാജിവച്ചതെന്നായിരുന്നു ദിലീപിന്റെ പ്രഖ്യാപനം. അതോടെ ലാലും ദിലീപും തെറ്റിയെന്നാണ് വിവരം. ദിലീപ് പറഞ്ഞതാണ് ശരി. കാരണം ഇക്കാര്യം നടൻ സിദ്ധിഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ അക്ഷേപങ്ങളിൽ മോഹൻലാലിന് മറ്റൊനും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് യാഥാർത്ഥ്യം.

ദിലീപും മോഹൻലാലും തമ്മിൽ സ്വരചേർച്ചയില്ലാതായതിന് ശേഷം ആദ്യമിറങ്ങുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോന്റെ ചിത്രത്തിന് നേരം ആക്രമണമുണ്ടാകുമെന്ന് ലാലിനറിയാമായിരുന്നു എന്നാണ് വിവരം. ബിജെപി ആരോപണവും ശ്രീകുമാർ മേനോനെതിരായ ആക്രമണവും ചിത്രത്തെ ബാധിക്കുമെന്ന് അദ്ദേഹത്തിന് എതിരായിരുന്നു. ഇത് ഒരു സാധാരണ ചിത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നത് അതു കൊണ്ടാണ് . എന്നാൽ ലാലിന്റെ കൈയിൽ ചിത്രം നിന്നില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങൾ കൈവിട്ടു.

അടുത്ത കാലത്തിറങ്ങിയ രഞ്ജിത്ത് ലാൽ ചിത്രമായ ഡ്രാമയും പൊളിഞ്ഞു. അതൊരു ചെറിയ ചിത്രമായതിനാൽ പലരും ഗൗരവമായെടുത്തില്ല. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പ്രതിരോധിക്കാൻ മോഹൻലാൽ തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാൽ ബിജെപി മോഹൻ ലാലിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടില്ല. സംസ്ഥാന നേതാക്കളെ വെട്ടി ലാൽ പ്രധാനമന്ത്രിയെ കണ്ടതാണ് അവരുടെ വിരോധം. ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും വിവാദമായി. ഇതിനും ബി ജെ പി അനുകൂല വ്യാഖ്യാനം നൽകിയിട്ടുണ്ട്. സുരേഷ്ഗോപിക്ക് ശേഷം മോഹൻ ലാലിനെ രാജ്യസഭാ എം പിയാക്കാനുള്ള നീക്കം ബിജെപിക്കുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (15 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (31 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

Malayali Vartha Recommends