Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആപത്തില്‍ പലരേയും തള്ളി പറഞ്ഞയാളാണ് മഞ്ജു, ഒടിയനോടും അതു തന്നെ ചെയ്യുന്നു: മഞ്ജുവിനെ പരസ്യമായി ആക്രമിച്ച് ശ്രീകുമാര്‍ മേനോന്‍

19 DECEMBER 2018 11:45 AM IST
മലയാളി വാര്‍ത്ത

ഒടിയന്‍ വിവാദം സിനിമയേയും വിട്ട് ഇപ്പോള്‍ താരങ്ങളുടെ വ്യക്തിജീവിതത്തിലേയ്ക്ക് കയറിയിരിക്കുകയാണ്. ഒടിയന്‍ നേരിടുന്ന വിമര്‍ശനങ്ങളുടെയെല്ലാം ഉത്തരവാദിത്വം നടി മഞ്ജു വാര്യരുടെ തലയില്‍കെട്ടിവെയ്ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചെയ്യുന്നത്. ഇപ്പോള്‍ മഞ്ജുവിനെ വ്യക്തിഹത്യ നടത്തുന്ന നിലയിലേയ്ക്ക് കടന്നിരിക്കുകയാണ് ശ്രീകുമാര്‍. മഞ്ജു ആപത്തു സമയത്ത് എല്ലാവരെയും കൈവിട്ടുകളയുന്നയാളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരു അഭിമുഖത്തിലാണ് ശ്രീകുമാറിന്റെ കടന്നാക്രമണം.

'പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടിട്ടുണ്ട്. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസിയെ കൈവിട്ടത് ശരിയായില്ല. മഞ്ജു തന്റെ ചെറിയ സിനിമകളെപ്പോലും പ്രകീര്‍ത്തിച്ച് പോസ്റ്റിടുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ സംവിധായകനൊപ്പവും മറ്റുമുള്ള പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു. എന്നാല്‍ ഒടിയന്‍ പോലുള്ള ഒരു സിനിമയ്ക്കു വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്‍മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ്‌രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണ്' ശ്രീകുമാര്‍ പറഞ്ഞു.

'മഞ്ജുവിന്റെ പല നയങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഛായയെ പ്രതികൂലമായി ബാധിക്കും. അവര്‍ സമൂഹത്തിലുണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്. അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോയെന്ന് സംശയമുണ്ട്. എന്നാല്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ അപ്രസകതമാക്കുന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലപാടുകള്‍ തിരുത്തണം. മലയാളത്തിലെ മികച്ച അഭിനേത്രിയാണവര്‍. അവരുടെ വില അവര്‍ തന്നെ തിരിച്ചറിയണം. വനിതാ മതിലിനെക്കുറിച്ച് പറയുമ്പോള്‍ തന്റെ അറിവില്ലായ്മ എന്നു പറയുന്നതില്‍ അര്‍ത്ഥമെന്താണ്' എന്നും ശ്രീകുമാര്‍ ആഞ്ഞടിച്ചു.

ഒടിയന്‍ റിലീസായി മോശം കമന്റുകള്‍ വന്നപ്പോള്‍ മുതല്‍ എല്ലാത്തിനും കാരണം മഞ്ജുവാണെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.
നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് 'ഒടിയന്‍' സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമാരംഗത്ത് ഞാന്‍ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയില്‍ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോള്‍ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കേണ്ട ആവശ്യം എനിക്കില്ല, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന പേരില്‍ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി സത്യസന്ധമാവുകയല്ലേ? ശ്രീകുമാര്‍ ആരോപിച്ചു. ഒടിയനെ തോല്‍പ്പിക്കാന്‍ മോശം പറയുന്നത് ദിലീപ് ഫാന്‍സാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends